ആലപ്പുഴ: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് വയസിന് താഴെയുള്ള എല്ലാ കുട്ടുകൾക്കും 28ന് പോളിയോ പ്രതിരോധ വാക്സിൻ നൽകും. പരിപാടിയുടെ ഉദ്ഘാടനം രാവിലെ എട്ടിന് കണ്ടല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സഹകരണ മന്ത്രി എം. ലിജു നിർവഹിക്കും.
തുള്ളിമരുന്ന് വിതരണത്തിനായി 1,377 ബൂത്തുകൾ ജില്ലയിൽ സജ്ജമാണ്. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട അങ്കണവാടികൾ, വായനശാല, ക്ലബ്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ബോട്ട് ജെട്ടി എന്നിവിടങ്ങളിലും ബൂത്തുകൾ പ്രവർത്തിക്കും.
ആശുപത്രികളിലും അങ്കണവാടികളിലും രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ച് വരെ തുള്ളിമരുന്ന് ലഭ്യമാണ്.
അതിഥിത്തൊഴിലാളികൾ കൂടുതലുള്ള ഇടങ്ങൾ, എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്ക് മൊബൈൽ യൂണിറ്റുകളെത്തും. ജില്ലയിൽ ഏഴ് മൊബൈൽ യൂണിറ്റുകളുടെ സേവനമുണ്ടാകും. 28ന് തുള്ളിമരുന്ന് നൽകാത്ത കുട്ടികൾക്ക് 29, 30 തീയതികളിൽ ലഭ്യമാക്കും.