x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ള്‍​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍ 28ന്


Published: June 26, 2026 01:38 AM IST | Updated: June 26, 2026 01:38 AM IST

പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ 1850 പോ​ളി​യോ ബൂ​ത്തു​ക​ള്‍​വ​ഴി 175226 കു​ട്ടി​ക​ള്‍​ക്കു പ​ള്‍​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍ തു​ള​ളി​മ​രു​ന്നു ന​ല്‍​കും. 28ന് ​രാ​വി​ലെ എ​ട്ടു​മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ പ​രീ​ശീ​ല​നം ല​ഭി​ച്ച ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും വോ​ള​ന്‍റി​യ​ർ​മാ​രും അ​ഞ്ചു​വ​യ​സ് വ​രെ​യു​ള്ള എ​ല്ലാ കു​ഞ്ഞു​ങ്ങ​ള്‍​ക്കും തു​ള്ളി​മ​രു​ന്നു ന​ല്‍​കും.

പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പാ​ല​ക്കാ​ട് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ല്‍ രാ​വി​ലെ എ​ട്ടി​നു ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും.

പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് എ​ന്‍. സ​രി​ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, അ​ങ്ക​ണ​വാ​ടി​ക​ള്‍, സ്‌​കൂ​ളു​ക​ള്‍, ബ​സ് സ്റ്റാ​ന്‍റു​ക​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍ തു​ട​ങ്ങി കു​ട്ടി​ക​ള്‍​വ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള പോ​ളി​യോ ബൂ​ത്തു​ക​ള്‍​വ​ഴി പോ​ളി​യോ പ്ര​തി​രോ​ധ തു​ള്ളി​മ​രു​ന്ന് ല​ഭ്യ​മാ​ക്കും.

Tags : Pulse polio Nattuvishesham Districte news

Recent News

Corehub Up