അന്തിക്കാട്: സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി പുത്തൻപീടിക സ്വദേശി അന്തിക്കാട് പോലീസിന്റെ പിടിയിലായി. പുത്തൻപീടിക പുളിക്കൽ വീട്ടിൽ സന്തോഷ് (57) ആണ് അറസ്റ്റിലായത്.
പ്രദേശത്ത് സ്കൂൾ വിദ്യാർഥികൾക്കും യുവാക്കൾക്കും ലഹരി ഉത്പന്നങ്ങൾ വ്യാപകമായി വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിൽപനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി ഇയാൾ പിടിയിലായത്.
അന്തിക്കാട് പോലീസ് സ്റ്റേഷൻ ജി എസ്ഐ ജോസി ജോസ്, സിപിഒമാരായ അനീഷ്, ഗോപകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.
Tags : Nattuvishesham District news