പെരുമ്പാമ്പിനെ പിടികൂടിയപ്പോള്‍.
അഞ്ചല്‍: ഏരൂര്‍ തുമ്പോട് ക്ഷേത്രത്തിന് സമീപം മുരുകന് ഭവനില്‍ അനില്‍കുമാറിന്റെ പുരയിടത്തിൽ നിന്ന് പെരുന്പാന്പിനെ കണ്ടെത്തി. കാട് വെട്ടി മാറ്റുന്നതിനിടെ തൊഴിലാളികളാണ് പെരുമ്പാമ്പിനെ കാണുന്നത്.
അനില്‍ കുമാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വാര്‍ഡ് അംഗം കിഷോര്‍ അഞ്ചല്‍ ആര്‍ആര്‍ടി സംഘത്തെ വിവരം അറിയിക്കുകയായിരുന്നു. ആര്‍ആര്‍ടി സംഘം പാമ്പിനെ പിടികൂടി. എട്ടടിയോളം നീളവും 40 കിലോയോളം ഭാരവും വരുന്ന പാമ്പിനെയാണ് പിടികൂടിയത്.