x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ്പീ​ല്‍ തീ​ര്‍​പ്പാ​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി​ക്ക് ശിപാ​ര്‍​ശ ന​ല്‍​കും: വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ര്‍

വെബ് ഡെസ്ക്
Published: August 12, 2026 01:18 AM IST | Updated: August 12, 2026 01:18 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ല്‍​കു​ന്ന ഒ​ന്നാം അ​പ്പീ​ലു​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ര്‍​പ്പാ​ക്കി മ​റു​പ​ടി ന​ല്‍​കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി​ക്ക് ശിപാ​ര്‍​ശ ചെ​യ്യു​മെ​ന്ന് സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ര്‍ ടി.​കെ. രാ​മ​കൃ​ഷ്ണ​ന്‍.

കൊ​ല്ലം ടൗ​ണ്‍ ഹാ​ള്‍ അ​ന​ക്സി​ല്‍ ന​ട​ത്തി​യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഹി​യ​റിം​ഗി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​പേ​ക്ഷ​ക​ന് വി​വ​രം ല​ഭി​ക്കാ​തെ വ​രു​മ്പോ​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന ഒ​ന്നാം അ​പ്പീ​ലു​ക​ള്‍ കൃ​ത്യ​ത​യോ​ടും കാ​ര്യ​ക്ഷ​മ​ത​യോ​ടും കൂ​ടെ തീ​ര്‍​പ്പാ​ക്കി മ​റു​പ​ടി ന​ല്‍​കാ​നു​ള്ള നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത ഒ​ന്നാം അ​പ്പീ​ല്‍ അ​ധി​കാ​രി​യാ​യ ഉ​ദ്യോ​ഗ​സ്ഥ​നു​ണ്ട്. വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ല്‍ അ​ത് ല​ഭ്യ​മാ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​വും അ​പ്പീ​ല​ധി​കാ​രി​യ്ക്കാ​ണ്.

ഒ​ന്നാം അ​പ്പീ​ലു​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി തീ​ര്‍​പ്പാ​ക്കി​യാ​ല്‍ ക​മ്മീ​ഷ​നി​ല്‍ എ​ത്തു​ന്ന ര​ണ്ടാം അ​പ്പീ​ലു​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​നാ​കും. അ​പ്പീ​ല്‍ അ​ധി​കാ​രി​ക​ള്‍ ന​ല്‍​കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച് പൊ​തു​വി​വ​രാ​വ​കാ​ശ ഓ​ഫീ​സ​ര്‍​മാ​ര്‍ അ​പേ​ക്ഷ​ക​ര്‍​ക്ക് വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണം. തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​രു​തെ​ന്നും പൊ​തു​വി​വ​രാ​വ​കാ​ശ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് ക​മ്മീ​ഷ​ണ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല എ​ന്ന മ​റു​പ​ടി സ്വീ​കാ​ര്യ​മ​ല്ല. രേ​ഖ​ക​ളും ഫ​യ​ലു​ക​ളും വ​ര്‍​ഗീ​ക​രി​ച്ച് സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​നും എ​ളു​പ്പ​ത്തി​ല്‍ ല​ഭ്യ​മാ​ക്കാ​നു​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം വി​വ​രാ​വ​കാ​ശ നി​യ​മം വ​കു​പ്പ് 4 പ്ര​കാ​രം പൊ​തു അ​ധി​കാ​രി​ക​ള്‍​ക്കു​ണ്ട്. അ​തേ​സ​മ​യം, ഒ​രേ വി​ഷ​യ​ത്തി​ല്‍ ത​ന്നെ നി​ര​വ​ധി അ​പേ​ക്ഷ​ക​ളും അ​പ്പീ​ലു​ക​ളും സ​മ​ര്‍​പ്പി​ക്കു​ന്ന​ത് വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ അ​ന്തഃ​സ​ത്ത​യ്ക്ക് നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും ക​മ്മീ​ഷ​ണ​ര്‍ വ്യ​ക്ത​മാ​ക്കി.

വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ത്ത ഡി​എം​ഒ ഓ​ഫീ​സ്, കു​രീ​പ്പു​ഴ ഗ​വ. യു​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ പൊ​തു​വി​വ​രാ​വ​കാ​ശ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഹി​യ​റിം​ഗി​ല്‍ പ​രി​ഗ​ണി​ച്ച 18 അ​പ്പീ​ലു​ക​ള്‍ ക​മ്മീ​ഷ​ന്‍ തീ​ര്‍​പ്പാ​ക്കി.

Tags : Nattuvishesham DistrictNews DeepikaNews Information Commissioner

Recent News

Corehub Up