ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കുട്ടനാട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മങ്കൊന്പ് അവിട്ടം തിരുനാൾ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിൽ കുട്ടികൾക്കും
രാമങ്കരി: നാഷണൽ സർവീസ് സ്കീം ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കുട്ടനാട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മങ്കൊന്പ് അവിട്ടം തിരുനാൾ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി നടത്തിയ ശില്പശാല ജില്ലാ പോലീസ് മേധാവി ടി. കെ. വിഷ്ണു പ്രദീപ് ഉദ്ഘാടനം ചെയ്തു.
ലഹരിമുക്തജീവിതം, മൊബൈൽ അഡിക്ഷൻ, പ്രഥമ ശുശ്രൂഷയും ക്ഷേമ പരിപാലനവും വിഷയത്തിൽ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി നാഷണൽ ട്രയ്നർ പ്രിൻസ് വർഗീസ് ക്ലാസ് നയിച്ചു.
എൻഎസ്എസ് വോളന്റിയർമാരുടെ നേതൃത്വത്തിൽ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ വിതരണം ചെയ്തു. അധ്യാപകരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. സമ്മേളനത്തിനു റെഡ് ക്രോസ് സൊസൈറ്റി കുട്ടനാട് ബ്രാഞ്ച് ചെയർമാൻ ജോസ് ടി പുന്നിച്ചിറ അധ്യക്ഷനായി.
തഹസീൽദാർ പി. കെ സൗമ്യ പുളിങ്കുന്ന് എൻജിനിയറിംഗ് കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. ഡോ. എൻ. സുനിൽകുമാർ എന്നിവർ മുഖ്യാതിഥികളായി. സ്കൂൾ കലവറയിലേക്ക് എൻഎസ്എസ് നല്കിയ പച്ചക്കറി തഹസീദാർ, സീനിയർ അസിസ്റ്റന്റ് എസ്. വിജയശ്രീക്ക് കൈമാറി.
പ്രിൻസിപ്പൽ എ .ടി .ആശ അക്ഷരമുറ്റം സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. എൻ എസ്എസ് പ്രോഗ്രാം ഓഫീസർ എസ്. സുരജ, പിടിഎ പ്രസിഡന്റ് ലിനു ജോസഫ്, വൈസ് പ്രസിഡന്റ് വി.എ. ജോബ് വിരുത്തിക്കരി, എസ്എംസി ചെയർമാൻ വി. കെ. വേണുഗോപാൽ, സ്റ്റാഫ് സെക്രട്ടറി ജെ.സാബു , റെഡ്ക്രോസ് ബ്രാഞ്ച് സെക്രട്ടറി സിബി ജോസഫ് മൂലംകുന്നം, ട്രഷറർ തോമസ് മാത്യു, എൻ. എസ് .എസ്. വോളന്റിയർമാരായ അഭിഷേക് ശങ്കർ, അലോണ റെസിൻ റോസ് എന്നിവർ പ്രസംഗിച്ചു.