x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ലീം കു​മാ​റി​നെ അ​നു​സ്മ​രി​ച്ചു


Published: June 12, 2026 06:06 AM IST | Updated: June 12, 2026 06:06 AM IST

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച ച​ല​ച്ചി​ത്ര​താ​രം സ​ലീം കു​മാ​റി​നെ പ്രേം​ന​സീ​ര്‍ സു​ഹൃ​ത് സ​മി​തി അ​നു​സ്മ​രി​ച്ചു. താ​യ് നാ​ട് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ഫി​ലിം പി​ആ​ര്‍​ഒ അ​ജ​യ് തു​ണ്ട​ത്തി​ല്‍ സ​ലീം കു​മാ​റി​നെ കു​റി​ച്ച് എ​ഴു​തി​യ അ​നു​സ്മ​ര​ണ ഗാ​നം സം​ഗീ​ത​ജ്ഞ​ന്‍ ഡോ.​വാ​ഴ​മു​ട്ടം ച​ന്ദ്ര​ബാ​ബു ഈ​ണ​മി​ട്ട് ആ​ല​പി​ച്ചു. സം​വി​ധാ​യ​ക​ന്‍ ടി.​എ​സ്.​സു​രേ​ഷ് ബാ​ബു ഓ​ര്‍​മ​ക​ള്‍ പ​ങ്കു വ​ഹി​ച്ചു. ച​ല​ച്ചി​ത്ര ന​ട​ന്‍ അ​ജി​ത് കൂ​ത്താ​ട്ടു​കു​ളം ഉ​ല്‍​ഘാ​ട​നം ചെ​യ്തു.

സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ തെ​ക്ക​ന്‍ സ്റ്റാ​ര്‍ ബാ​ദു​ഷ, പ​ന​ച്ച​മൂ​ട് ഷാ​ജ​ഹാ​ന്‍, ന​ട​ന്‍​മാ​രാ​യ എം.​ആ​ര്‍. ഗോ​പ​കു​മാ​ര്‍, വ​ഞ്ചി​യൂ​ര്‍ പ്ര​വീ​ണ്‍ കു​മാ​ര്‍, സ​ലീം കു​മാ​റി​നോ​ടൊ​പ്പം 25 ചി​ത്ര​ങ്ങ​ള്‍​ക്ക് കാ​മ​റ ച​ലി​പ്പി​ച്ച അ​നി​ല്‍ ഗോ​പി​നാ​ഥ്, സാ​ഹി​ത്യ​കാ​ര​ന്‍ സ​ബീ​ര്‍ തി​രു​മ​ല , കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ​ന​ച്ച​മൂ​ട് ദ​സ്ത​ഗീ​ര്‍, സം​വി​ധാ​യ​ക​രാ​യ സി.​വി. പ്രേം​കു​മാ​ര്‍, ന​സീ​ര്‍ മ​ണ​ക്കാ​ട്, അ​വ​താ​ര​ക​ന്‍ എം.​എ​ച്ച്. സു​ലൈ​മാ​ന്‍, ഡോ. ​ഗീ​താ ഷാ​ന​വാ​സ്, ല​തി​ക ആ​ര്‍. നാ​യ​ര്‍, ഗോ​പ​ന്‍ ശാ​സ്ത​മം​ഗ​ലം, പ്ര​വാ​സി മ​ല​യാ​ളി​ക​ളാ​യ സൈ​നു​ല്‍ അ​ബ്ദീ​ന്‍, ഷം​സ് അ​ബ്ദീ​ന്‍, ഗാ​യ​ക​രാ​യ അ​ലോ​ഷ്യ​സ് പെ​രേ​ര, സ​മീ​ര്‍, ജ​യ​ദേ​വ​ന്‍ , കെ.​ജി. കു​മാ​ര്‍, മാ​ലി​ക്ക് എ​ന്നി​വ​ര്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

Tags : nattu vishesham Remembering Salim Kumar

Recent News

Corehub Up