x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

400 എം​എം പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍​ത്തി​യാ​യി

വെബ് ഡെസ്ക്
Published: August 14, 2026 12:39 AM IST | Updated: August 14, 2026 12:39 AM IST

പ്രി​മോ​പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ച നി​ല​യി​ല്‍.

പേ​രൂ​ര്‍​ക്ക​ട: അ​മ്പ​ല​മു​ക്ക് ജം​ഗ്ഷ​നി​ല്‍ പൊ​ട്ടി​യ 400 എം​എം പ്രി​മോ പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി വാ​ട്ട​ര്‍ അ​ഥോ​റി​റ്റി പൂ​ര്‍​ത്തീ​ക​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ ആ​രം​ഭി​ച്ച അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ വൈ​കു​ന്നേ​രം ആ​റോ​ടെ പൂ​ര്‍​ത്തീ​ക​രി​ച്ച​ശേ​ഷം പ​മ്പിം​ഗ് പു​നഃ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

പേ​രൂ​ര്‍​ക്ക​ട​യി​ല്‍​നി​ന്ന് അ​മ്പ​ല​മു​ക്ക്, മു​ട്ട​ട വ​ഴി പ​രു​ത്തി​പ്പാ​റ​യി​ലേ​ക്കും കേ​ശ​വ​ദാ​സ​പു​രം, പ​ട്ടം ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ശു​ദ്ധ​ജ​ല​മെ​ത്തി​ക്കു​ന്ന പൈ​പ്പാ​ണ് 15 ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് പൊ​ട്ടി​യ​ത്. ര​ണ്ടാ​ള്‍ താ​ഴ്ച​യി​ലൂ​ടെ​യാ​ണു പ്രി​മോ പൈ​പ്പ് ക​ട​ന്നു​പോ​യി​രു​ന്ന​ത്. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് റോ​ഡ് കു​ഴി​ച്ചാ​യി​രു​ന്നു അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ. ഇ​തു​മൂ​ലം അ​മ്പ​ല​മു​ക്ക്-​സാ​ന്ത്വ​ന ജം​ഗ്ഷ​ന്‍, അ​മ്പ​ല​മു​ക്ക്-​കു​റ​വ​ന്‍​കോ​ണം, അ​മ്പ​ല​മു​ക്ക്-​മു​ട്ട​ട റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ അ​മ്പ​ല​മു​ക്ക് മു​ത​ല്‍ പ​ട്ടം വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള​വി​ത​ര​ണം പൂ​ര്‍​ണ​മാ​യും മു​ട​ങ്ങി. ഇ​ന്നു രാ​വി​ലെ ഏ​ഴോ​ടെ ഉ​യ​ർ​ന്ന സ്ഥ​ല​ങ്ങ​ളു​ൾ​പ്പെ​ടെ ജ​ല​മെ​ത്തു​മെ​ന്നു വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ക​വ​ടി​യാ​ര്‍ സെ​ക്‌​ഷ​ന്‍ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up