റവന്യു ടവർ പോട്ടയിൽ നിർമിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി എ.പി. അനിൽകുമാറിന് നിവേദനംനൽകുന്നു.
ചാലക്കുടി: റവന്യു ടവർ പോട്ടയിൽ നിർമിക്കണമെന്നാവശ്യപ്പെട്ട് റവന്യു മന്ത്രി എ.പി. അനിൽകുമാറിന് നിവേദനംനൽകി.
ടൗണിൽ ഏറ്റെടുത്തസ്ഥലം ഗതാഗതക്കുരുക്കും സ്ഥലപരിമിതിയുംമൂലം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. നേരത്തെ നഗരസഭ കൗൺസിൽ അംഗീകരിച്ചപ്രകാരം പോട്ടയിൽ മുനിസിപ്പാലിറ്റി ഏറ്റെടുത്ത 2.5 ഏക്കറിൽ ഒരേക്കർ റവന്യു ടവർ പണിയുന്നതിനായി മാറ്റിവച്ച സ്ഥലത്തുതന്നെ റവന്യു ടവർ പണിയണമെന്നാണ് ആവശ്യം. കോൺഗ്രസ് നേതാക്കളായ എബി ജോർജ്, ജോണി പുല്ലൻ, തോമസ് മേലേപ്പുറം എന്നിവരും പോട്ട പ്രദേശത്തെ കോൺഗ്രസിന്റെ കൗൺസിലർമാരായ വൽസൻ ചമ്പക്കര, റീന ഡേവിസ്, ജെസി റാഫേൽ, ഷിഫ സന്തോഷ്, വിനിത ഷാന്റോ എന്നിവരാണ് റവന്യു മന്ത്രി എ.പി. അനിൽകുമാറിനെ കണ്ട് നിവേദനം സമർപ്പിച്ചത്.
Tags : Nattuvishesham District news