x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന​ന്ത​വാ​ടി​യി​ൽ റൂ​റ്റാ​ഗ് സ്മാ​ർ​ട്ട് വി​ല്ലേ​ജ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

വെബ് ഡെസ്ക്
Published: November 16, 2026 11:38 PM IST | Updated: November 16, 2026 11:38 PM IST

ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ നാ​ഗേ​ഷ്കു​മാ​ർ അ​നു​മാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന​ത്തെ പ്ര​ഥ​മ റൂ​റ്റാ​ഗ് സ്മാ​ർ​ട്ട് സെ​ന്‍റ​ർ വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ക്യാ​ന്പ​സി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ന​ബാ​ർ​ഡ് ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ നാ​ഗേ​ഷ്കു​മാ​ർ അ​നു​മാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി​യി​ലും ഗ്രാ​മീ​ണ ഉ​പ​ജീ​വ​ന മേ​ഖ​ല​ക​ളി​ലും ആ​ധു​നി​ക ശാ​സ്ത്ര-​സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ജ​ന​ത​യു​ടെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള നൂ​ത​ന സം​രം​ഭ​മാ​യി റൂ​റ്റാ​ഗ് സ്മാ​ർ​ട്ട് വി​ല്ലേ​ജ് സെ​ന്‍റ​ർ മാ​റ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് യോ​ജ്യ​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ക​ണ്ടെ​ത്തി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും പ്രാ​യോ​ഗി​ക ഉ​പ​യോ​ഗ​ത്തി​ൽ പ​രി​ശീ​ല​ന​വും മാ​ർ​ഗ​നി​ർ​ദേ​ശ​വും ന​ൽ​കു​ന്ന​തി​നും കേ​ന്ദ്രം ഉ​ത​ക​ണം. ജൈ​വ​കൃ​ഷി, മ​ണ്ണി​ന്‍റെ ആ​രോ​ഗ്യം, ജ​ല​സം​ര​ക്ഷ​ണം, ജൈ​വ​വ​ള നി​ർ​മാ​ണം, ജൈ​വ​കീ​ട നി​യ​ന്ത്ര​ണം, വി​ള സം​ര​ക്ഷ​ണം, വി​ള​വെ​ടു​പ്പ​ന​ന്ത​ര പ​രി​പാ​ല​നം, കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ സം​സ്ക​ര​ണം, മൂ​ല്യ​വ​ർ​ധ​ന തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക പി​ന്തു​ണ ല​ഭ്യ​മാ​ക്കാ​ൻ കേ​ന്ദ്ര​ത്തി​ന് സാ​ധി​ക്കും.

ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​ക​സി​പ്പി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ സാ​ധാ​ര​ണ ക​ർ​ഷ​ക​രു​ടെ​യും ഗ്രാ​മീ​ണ കു​ടും​ബ​ങ്ങ​ളു​ടെ​യും കൈ​ക​ളി​ലെ​ത്തി​ക്കാ​നും അ​വ​യു​ടെ പ്രാ​യോ​ഗി​ക ഉ​പ​യോ​ഗം ഉ​റ​പ്പാ​ക്കാ​നും ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ൾ​ക്ക് സാ​ധി​ക്ക​ണം. ക​ർ​ഷ​ക​രു​ടെ ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യും വ​രു​മാ​ന​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം വ​നി​ത​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും പു​തി​യ സം​രം​ഭ​ക​ത്വ-​തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ തു​റ​ന്നു​കൊ​ടു​ക്കാ​ൻ കേ​ന്ദ്രം പ്ര​യോ​ജ​ന​പ്പെ​ട​ണ​മെ​ന്നും നാ​ഗേ​ഷ്കു​മാ​ർ അ​നു​മാ​ല പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ബാ​ർ​ഡ് ജി​ല്ലാ വി​ക​സ​ന മാ​നേ​ജ​ർ ആ​ർ. ആ​ന​ന്ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ന്പ​ല​വ​യ​ൽ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ.​ദീ​പ, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​പി. സു​രേ​ഷ്, എ​ട​വ​ക കൃ​ഷി ഓ​ഫി​സ​ർ സു​നി​ൽ, സൊ​സൈ​റ്റി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ.​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ.​ജോ​ണി കു​ന്ന​ത്ത്, പ്രോ​ഗ്രാം ഓ​ഫി​സ​ർ പി.​എ. ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

’ക​ർ​ഷ​ക സേ​വാ കേ​ന്ദ്രം’​എ​ന്ന നി​ല​യി​ലാ​ണ് ഡ​ബ്ല്യു​എ​സ്എ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പി​ച്ച റൂ​റ്റാ​ഗ് സ്മാ​ർ​ട്ട് വി​ല്ലേ​ജ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ക. ജി​ല്ല​യി​ലെ പ്ര​ധാ​ന കാ​ർ​ഷി​ക വി​ള​ക​ളാ​യ കാ​പ്പി, കു​രു​മു​ള​ക്, ഇ​ഞ്ചി, മ​ഞ്ഞ​ൾ തു​ട​ങ്ങി​യ​വ​യു​ടെ ഉ​ത്പാ​ദ​നം, സം​സ്ക​ര​ണം, ഗു​ണ​നി​ല​വാ​ര വ​ർ​ധ​ന​വ്, മൂ​ല്യ​വ​ർ​ധ​ന​വ്, വി​പ​ണ​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ൽ കേ​ന്ദ്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും.
വ​നി​താ സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ളു​ടെ സം​രം​ഭ വി​ക​സ​നം, ഭ​ക്ഷ്യ​സം​സ്ക​ര​ണം, പാ​ക്കേ​ജിം​ഗ്, ഗ്രാ​മീ​ണ യു​വ​ജ​ന​ങ്ങ​ളു​ടെ നൈ​പു​ണ്യ​വി​ക​സ​നം, ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ, പു​ന​രു​പ​യോ​ഗ ഉൗ​ർ​ജം, ജ​ല​സു​ര​ക്ഷ, പ്ര​കൃ​തി​വി​ഭ​വ പ​രി​പാ​ല​നം, മാ​ലി​ന്യ സം​സ്ക​ര​ണം, ഗോ​ത്ര​സ​മൂ​ഹ​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗ വി​ക​സ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കും. യോ​ജ്യ​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ പ്ര​ദ​ർ​ശ​നം, പ​രി​ശീ​ല​നം, സാ​ങ്കേ​തി​ക മാ​ർ​ഗ​നി​ർ​ദേ​ശം, സം​രം​ഭ​ക​ത്വ പ്രോ​ത്സാ​ഹ​നം എ​ന്നി​വ ഇ​വി​ടെ ല​ഭ്യ​മാ​ക്കും.

Tags : Rootag Smart Nttuvishesham Districtnews

Recent News

Corehub Up