വാരത്തെ ഐഒസിയുടെ പെട്രോള്‍ പമ്പില്‍ ജില്ലാ സപ്ലൈ ഓഫിസര്‍ എം.സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിക്കുന്നു.
കണ്ണൂർ: പെട്രോളില്‍ അനുവദനീയമായ അളവിലും കൂടുതല്‍ എഥനോള്‍ കലര്‍ത്തുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനായി ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ സിവില്‍ സപ്ലൈസ് വകുപ്പ് പരിശോധന നടത്തി.
കണ്ണൂര്‍ കണ്ണോത്തുംചാലിലെ ബിപിസിഎല്‍ പെട്രോള്‍ പമ്പ്, വാരത്തെ ഐഒസിയുടെ പെട്രോള്‍ പമ്പ് എന്നിവിടങ്ങളിലാണ് ജില്ലാ സപ്ലൈ ഓഫിസര്‍ എം. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചത്. ഓരോ പമ്പില്‍ നിന്നും ഒരു ലിറ്റര്‍ വീതമുള്ള ആറ് സാമ്പിളുകളാണ് ശേഖരിച്ചത്.
പ്രത്യേക അലൂമിനിയം കണ്ടെയിനറുകളില്‍ ശേഖരിച്ച സാന്പിൾ പെട്ടിയിലാക്കി സീല്‍ ചെയ്തതതിൽ . രണ്ടെണ്ണം വീതം പരിശോധനാ ലാബിലേക്കയച്ചു. രണ്ടെണ്ണം വീതം അതത് പെട്രോള്‍ പമ്പിലും ജില്ലാ സപ്ലൈ ഓഫീസിലും സൂക്ഷിക്കും.കര്‍ണാടകയില്‍ ചില പമ്പുകളില്‍ നിന്നു ശേഖരിച്ച ഇന്ധനത്തില്‍ അനുവദനീയമായ 20 ശതമാനത്തില്‍ കൂടുതല്‍ എഥനോള്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഭക്ഷ്യ-പൊതുവിതരണ മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധന.
വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ എം സുനില്‍ കുമാര്‍ അറിയിച്ചു.
Tags : Samples collected from the pumps. Nattuvishesham DistrictNews