പ്രതീകാത്മക ചിത്രം
അടിമാലി: ജില്ലയിലടക്കം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വർധിച്ചുവരുന്ന വെള്ളപ്പൊക്ക ദുരന്തങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയിരിക്കുന്ന മണലും എക്കലും നീക്കംചെയ്യാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
രണ്ടുദിവസം തുടർച്ചയായി മഴ പെയ്യുമ്പോൾ നദികൾ കരകവിഞ്ഞൊഴുകുകയാണ്. നദികളിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണലും എക്കലും നീക്കം ചെയ്താൽ പ്രശ്നത്തിന് പരിഹാരമാകുമെന്ന് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ പറഞ്ഞു.
സാൻഡ് ഓഡിറ്റ് നടത്തിയ സംസ്ഥാനത്തെ എട്ടു ജില്ലകളിൽ 13 നദികളിൽ മാത്രം 1.75 കോടി മെട്രിക് ടണ്ണിലധികം മണൽ അടിഞ്ഞുകൂടിയിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അണക്കെട്ടുകളിൽ സംഭരണശേഷിയുടെ ഏകദേശം 40 ശതമാനത്തോളം ഭാഗത്തും മണലും എക്കലും നിറഞ്ഞു കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ. നദികളിൽ ശാസ്ത്രീയമായ മണൽനീക്കം അനുവദിക്കണമെന്നു ജില്ലാ വൈസ് പ്രസിഡന്റ് പി.എം. ബേബി, നിയോജകമണ്ഡലം പ്രസിഡന്റ് സാൻഡി മാത്യു തുടങ്ങിയവരും ആവശ്യപ്പെട്ടു.
Tags : Nattuvishesham Local News Sand dams