x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ന്ദ്രാ​മോ​ൾ സാ​ബു​വി​ന് 20 ല​ക്ഷം സമ്മാനം

വെബ് ഡെസ്ക്
Published: August 13, 2026 11:25 PM IST | Updated: August 13, 2026 11:25 PM IST

സാ​ന്ദ്രാ​മോ​ളെ റോ​യി കെ. ​പൗ​ലോ​സ് എം​എ​ൽ​എ​ അ​നു​മോ​ദി​ക്കു​ന്നു.

ചെ​റു​തോ​ണി : ചൈ​ന​യി​ൽ ന​ട​ന്ന പ്ര​ഥ​മ അ​ണ്ട​ർ - 23 ഏ​ഷ്യ​ൻ അ​ത് ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ക്കു​വേ​ണ്ടി 4x400 മി​ക്സ​ഡ് റി​ലേ​യി​ലും 4x400 വ​നി​താ റി​ലേ​യി​ലും സ്വ​ർ​ണ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ കാ​ഞ്ചി​യാ​ർ സ്വ​ദേ​ശി​നി സാ​ന്ദ്ര മോ​ൾ സാ​ബു​വി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ 20 ല​ക്ഷം രൂ​പ സ​മ്മാ​ന​മാ​യി അ​നു​വ​ദി​ച്ചു.

ഇ​ന്ത്യ​യു​ടെ കാ​യി​ക മേ​ഖ​ല​യ്ക്ക് അ​ഭി​മാ​ന​മാ​യി​മാ​റി​യ ഇ​ടു​ക്കി​യു​ടെ പ്രി​യ താ​രം സാ​ന്ദ്ര​മോ​ൾ സാ​ബു​വി​ന് പ്രൈ​സ് മ​ണി അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി റോ​യി കെ. ​പൗ​ലോ​സ് എം​എ​ൽ​എ ന​ട​ത്തി​യ ശ്ര​ദ്ധേ​യ​മാ​യ ഇ​ട​പെ​ട​ലാ​ണ് ഫ​ലം ക​ണ്ട​ത്.

എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ടോ​ണി തോ​മ​സ്, കാ​ഞ്ചി​യാ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് മ​ണ്ണൂ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​യും കാ​യി​ക വ​കു​പ്പ് മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​നെ​യും സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ത്തി ക​ണ്ട് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ 20 ല​ക്ഷം രൂ​പ സാ​ന്ദ്രാ​മോ​ൾ സാ​ബു​വി​ന് അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ന്‍റെ കാ​യി​ക​രം​ഗ​ത്ത് ഇ​ടു​ക്കി​യു​ടെ സം​ഭാ​വ​ന​യാ​യ സാ​ന്ദ്ര​മോ​ൾ സാ​ബു​വി​ന് ല​ഭി​ച്ച അം​ഗീ​കാ​രം ഇ​ടു​ക്കി​യി​ലെ കാ​യി​ക പ്ര​തി​ഭ​ക​ൾ​ക്ക് കൂ​ടു​ത​ൽ ക​രു​ത്ത് പ​ക​രു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Sandramol

Recent News

Corehub Up