തേവലക്കര കുന്നേമുക്കിന് സമീപത്ത് സ്കൂള്‍ ബസ് ഓടയിലേക്ക് ചരിഞ്ഞ നിലയില്‍.
ചവറ: വിദ്യാര്‍ഥികളെ കയറ്റാനായിപ്പോയ ബസ് മേല്‍ മൂടിയില്ലാത്ത ഓടയിലേക്ക് ചരിഞ്ഞു. ബസില്‍ വിദ്യാര്‍ഥികള്‍ ആരും ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. തേവലക്കര കുന്നേമുക്കിന് തെക്കുവശത്തെ പാതയില്‍ ഇന്നലെ രാവിലെയായിരുന്നു അപകടം.
എതിരേ വന്ന വാഹനത്തിന് പോകാനായി ഒഴിഞ്ഞ് കൊടുത്തപ്പോള്‍ മേല്‍ മൂടിയില്ലാത്ത ഒരു മീറ്റര്‍ താഴ്ചയുള്ള ഓടയിലേക്ക് ബസ് ചരിയുകയായിരുന്നു.
പ്രദേശത്തെ ഓടയ്ക്ക് മേല്മൂടില്ലാത്തത് പലപ്പോഴും അപകടത്തിന് വഴി വയ്ക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.