x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ര​ണ്ടാം​ഘ​ട്ടം അ​നി​വാ​ര്യം: മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്

വെബ്ഡെസ്ക്
Published: September 7, 2026 08:24 AM IST | Updated: September 7, 2026 08:24 AM IST

കൊ​ടു​ങ്ങ​ല്ലൂ​ർ: മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ​യു​ള്ള വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​രി​ന്‍റെ അ​ഭി​മാ​ന പ​ദ്ധ​തി "ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ' ര​ണ്ടാം​ഘ​ട്ടം ഉ​ട​ൻ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് കാ​യി​ക യു​വ​ജ​ന ക്ഷേ​മ മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്. എം​എ​സ്എ​സ് വ​നി​താ​വിം​ഗ് തൃ​ശൂ​ർ ജി​ല്ലാക​മ്മി​ റ്റി സം​ഘ​ടിപ്പി​ച്ച ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ഐ​ക്യ​ധാ​ര എ​ന്ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നംചെ​യ്ത് പ്ര​സം​ ഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ വാ​ർ​ഡ്ത​ല സ​മി​തി​ക​ൾ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ, കു​ടും​ബ​സ​മി​തി​ക​ൾ തു​ട​ങ്ങി നി​ര​വ​ധി സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ല​ഹ​രി​ക്കെ​തി​രെ പോ​രാ​ടാ​ൻ സ​ർ​ക്കാ​ർ വി​പു​ല​മാ​യ പ​ദ്ധ​തി​ക​ളാ​ണ് ത​യാ​റാ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

17000 കു​ടും​ബ​ങ്ങ​ളെ സം​യോ ​ജി​പ്പി​ച്ച് ല​ഹ​രി​ക്കെ​തി​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച എം​എ​സ്എ​സ് മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച​വ​യ്ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

എം​എ​സ്എ​സ് വ​നി​താ വിം​ഗ് ജി​ല്ലാ ട്ര​ഷ​റ​ർ കെ.​എ​സ്. ഷാ​ഹി​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള പൊ​ലി​സ് മേ​ധാ​വി റ​വാ​ഡ എ. ​ച​ന്ദ്ര​ശേ​ഖ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ഐ​ക്യ​ധാ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്ക് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു. എം​എ​സ്എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് നി​യാ​സ് പു​ളി​ക്ക​ല​ക​ത്ത് ല​ഹ​രി​ക്കെ​തി​രെ​യു​ള്ള പ്ര​തി​ജ്ഞാ​വാ​ച​കം ചൊ​ല്ലി ക്കൊ​ടു​ത്തു.

ജു​മൈ​റ അം​ജ​ദ്, നേ​താ​ക്ക​ളാ​യ ടി.​എ​സ്. നി​സാ​മു​ദ്ദീ​ൻ, എ.​കെ. അ​ബ്ദു​ൽ റ​ഹ്മാ​ൻ, എം​ഇ​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. കു​ഞ്ഞു മൊ​യ്തീ​ൻ, കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല മു​ൻ സി​ൻ​ഡി​ക്കേ​റ്റ് അം​ഗം പ്ര​ഫ. കെ.​എ. സി​റാ​ജ്, സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ കെ.​എ. അം​ജ​ദ്, എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ പി.​കെ. ര​വീ​ന്ദ്ര​ൻ, മു​ഹ​മ്മ​ദ് മി​ഥി​ലാ​ജ് ജ​ലാ​ലി, സ​ൽ‍​മ അ​ൻ​വ​രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഷാ​ജി കാ​ട്ട​ക​ത്ത് സ്വാ​ഗ​ത​വും വ​ഹി​ദ ബ​ദ​റു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : nattu vishesham Operation Thoofan

Recent News

Corehub Up