പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍
അങ്ങാടിപ്പുറം: സംസ്ഥാന ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കാന്‍ പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് ഏഴ് വിദ്യാര്‍ഥികളുടെ തയാറെടുപ്പ്. ജില്ലാ ശാസ്ത്രോത്സവത്തില്‍ (ഹയര്‍ സെക്കന്‍ഡറി പ്രവൃത്തി പരിചയം, ക്ലേ മേഡലിംഗ്) തുടര്‍ച്ചയായി രണ്ടാം തവണയും ഒന്നാം സ്ഥാനം നേടി പ്ലസ് വണ്‍ കൊമേഴ്സ് കമ്പ്യൂട്ടര്‍ വിദ്യാര്‍ഥി കെ.ടി. നിരഞ്ജന് പ്രതിഭ തെളിയിച്ചു. പുത്തനങ്ങാടി പള്ളിപ്പടി കിഴക്കേത്തലക്കല്‍ കെ.ടി. വിജയന്റെയും പി. സൗമ്യയുടെയും മകനാണ്.
ഗണിത ശാസ്ത്രോത്സവത്തിലെ ഗ്രൂപ്പ് പ്രോജക്ടില്‍ (ഹയര്‍ സെക്കന്‍ഡറി) പ്ലസ്ടു സയന്‍സ് ബയോളജി വിദ്യാര്‍ഥിനിയായ ടി. ദിന ഫാത്തിമയും പ്ലസ്ടു കൊമേഴ്സ് മാത്സ് വിദ്യാര്‍ഥിനിയായ ടി.വി. ഫാത്തിമ റഷയും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹരായി. കുന്നപ്പള്ളി തങ്കയത്തില്‍ ടി. അബ്ദുല്‍ റഊഫിന്റെയും സി. ജസീലയുടെയും മകളാണ് ദിന ഫാത്തിമ. ചെറുകര തെക്കേവളപ്പില്‍ ടി.വി. അബ്ദുല്‍ റഷീദിന്റെയും എന്‍. റഹ്മത്തിന്റെയും മകളാണ് ഫാത്തിമ റഷ.
സാമൂഹ്യ ശാസ്ത്രോത്സവത്തിലെ (ഹയര്‍ സെക്കന്‍ഡറി) വര്‍ക്കിംഗ് മോഡലില്‍ പ്ലസ് ടു കൊമേഴ്സ് കംപ്യൂട്ടര്‍ വിദ്യാര്‍ഥികളായ ആല്ബിന് സിബിയും എസ്. അജിന് രാജും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. വയനാട് വടുവഞ്ചാല്‍ വടക്കേചെറുകര സിബി ജോസഫിന്റെയും പി.ജെ. സിന്ധുവിന്റെയും മകനാണ് ആല്ബിന്. തിരുവനന്തപുരം വിഴിഞ്ഞം വടയാര്പുരയിടം എസ്. സെല്വരാജന്റെയും എം. അജിയുടെയും മകനാണ് അജിന് രാജ്.
ഇരുവരും മാലാപറമ്പ് പാലൂര്‍കോട്ട എംഎസ്എഫ്എസ് സഭ നടത്തുന്ന ഇറ്റ്സ് കാറ്റ് ഇന്ത്യ എന്ന സ്ഥാപനത്തില്‍ താമസിച്ചാണ് പഠിക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി വിഭാഗം (പ്രവൃത്തി പരിചയം, ഇന്നവേറ്റീവ് വര്‍ക്കിംഗ് മോഡല്‍) എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി പ്ലസ് ടു സയന്‍സ് കംപ്യൂട്ടര്‍ വിദ്യാര്‍ഥിയായ ബ്ലസണ്‍ ഇ. ജോളി സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്ഹനായിയിട്ടുണ്ട്. പുത്തനങ്ങാടി ഇയ്യാലില്‍ ജോളി വര്‍ഗീസിന്റെയും ഷൈനി ജോണിന്റെയും മകനാണ്.
സാമൂഹ്യ ശാസ്ത്രമേളയുടെ ഭാഗമായ ഹൈസ്കൂള്‍ വിഭാഗം വാര്‍ത്ത വായന - എഡിറ്റിംഗ് മത്സരത്തില്‍ ജില്ലാതലത്തില്‍ രണ്ടാം സ്ഥാനം നേടി പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ മരിയ ബിജു സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പരിയാപുരം ചേന്നംകുളത്ത് ബിജു വർഗീസിന്റെയും സോണിയയുടെയും മകളാണ് മരിയ ബിജു.