കുമളി ടൗണിൽ എസ്എൻഡിപി പീരുമേട് യൂണിയൻ നടത്തിയ പ്രതിഷേധപ്രകടനം.
കുമളി: ശ്രീനാരായണഗുരുദേവിനെ നിന്ദിച്ച സുബാഷിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പീരുമേട് ചെമ്പൻകുളം ഗോപി വൈദ്യർ സ്മാരക എസ്എൻഡിപി യൂണിയൻ കുമളിയിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി.
കുമളി കുളത്തുപാലം ജംഗ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനത്തിന് യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. രാജൻ, യൂണിയൻ സെക്രട്ടറി കെ.പി. ബിനു , കൗൺസിലർമാരായ സന്തോഷ് കുമാർ, പി.കെ. ചന്ദ്രൻ, വനിതാ സംഘം യൂണിയൻ സെക്രട്ടറി സിന്ധു വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി. കുമളി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ നടന്ന പ്രതിഷേധയോഗത്തിൽ യൂണിയൻ ഭാരവാഹികൾ പ്രസംഗിച്ചു.