കായികദിനാചരണത്തിന്റെ ഭാഗമായി തിരുവല്ലയിൽ നടന്ന സെമിനാർ ഡിവൈഎസ്പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.
തിരുവല്ല: സംസ്ഥാന കായിക ദിനാചരണത്തിന്റെ ഭാഗമായി കായിക സെമിനാർ തിരുവല്ല ഡിവൈഎസ്പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജി.വി. രാജയുടെ അനുസ്മരണ പ്രമേയം റെജിനോൾഡ് വർഗീസ് അവതരിപ്പിച്ചു.
സ്പോർട്സ് മാഗസിൻ വിതരണോദ്ഘാടനം വൈഎംസിഎ സബ് റീജിയൻ പ്രസിഡന്റ് ജോജി. പി തോമസ് നിർവഹിച്ചു. കെ. പ്രകാശ് ബാബു, പ്രഫ. രതീഷ്, തോമസ് കോശി,കുര്യൻ ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham District News DeepikaNews Sports Seminar