ജോഷി പുല്ലുകാട്ട് ഉദ്ഘാടനം ചെയ്യുന്നു.
പുല്ലൂരാംപാറ :സെന്റ് ജോസഫ്സ് യുപി.സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായി 751 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
സ്വാഗതസംഘം രൂപീകരണയോഗം തിരുവമ്പാടി പഞ്ചായത്ത് അംഗം ജോഷി പുല്ലുകാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗവും സ്കൂൾ പിടിഎ. പ്രസിഡന്റുമായ സോണി മണ്ഡപത്തിൽ അധ്യക്ഷത വഹിച്ചു.
മുൻ ഹെഡ്മാസ്റ്റർ ബെന്നി ലൂക്കോസ് ആമുഖപ്രഭാഷണം നടത്തി. സീനിയർ അസി. അബ്ദുൽ റഷീദ്, എംപിടിഎ. ചെയർപേഴ്സൺ സോണി സിജോ, പൂർവാധ്യാപകരായ ടി.പി. ജോസഫ്, കെ.എം. സെബാസ്റ്റ്യൻ, മേരി എംസി, സിബി കുര്യാക്കോസ്, പൊതുപ്രവർത്തകരായ ജോസ് മാത്യു, കുര്യാച്ചൻ തെങ്ങുംമുട്ടിൽ എന്നിവർ പ്രസംഗിച്ചു.തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ചെയർമാനും ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസി തോമസ് ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു.
സ്റ്റാഫ് സെക്രട്ടറി റോഷിയ ജോസഫ്, പൂർവാധ്യാപകർ, പൗരപ്രമുഖർ, മുൻ പിടിഎ. ഭാരവാഹികൾ, രക്ഷിതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി.
Tags : Platinum Jubilee NattuVishasham DistrictNews