ഇടവക ദിനാഘോഷം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു.
വടവാതൂര്‍: സെന്റ് തോമസ് പള്ളിയുടെ ഇടവക ദിനം നടത്തി. ചങ്ങനാശേരി അതിരൂപത ചാന്‍സിലര്‍ ഫാ. ജോര്‍ജ് പുതുമനമൂഴിയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു വചനസന്ദേശം നല്കി.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവാഹത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ആദരിച്ചു. വടവാതൂര്‍ സെന്റ് തോമസ് അപ്പോസ്തോലിക് സെമിനാരി റെക്ടര്‍ ഫാ. ഡൊമിനിക് വെച്ചൂര്‍ മുഖ്യസന്ദേശം നല്കി. ഇടവകയിലെ വിവിധ കൂട്ടായ്മകളുടെ ആഭിമുഖ്യത്തില്‍ കലാസന്ധ്യയും സ്നേഹവിരുന്നും നടന്നു.
Tags : Parish Day Celebrated Nttuvishesham Districtnews