x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ടു​ത​ല്‍ എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ള്‍​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണം

വെബ്ഡെസ്ക്
Published: November 1, 2026 05:37 AM IST | Updated: November 1, 2026 05:37 AM IST

പ്രതീകാത്മക ചിത്രം

ആ​പ്പാ​ഞ്ചി​റ: കോ​ട്ട​യം വ​ഴി പു​തു​താ​യി അ​നു​വ​ദി​ച്ച ചെ​ന്നൈ എ​ക്സ്പ്ര​സി​നും വേ​ണാ​ട്, വ​ഞ്ചി​നാ​ട്, മ​ല​ബാ​ര്‍ എ​ക്‌​സ്പ്ര​സു​ക​ള്‍​ക്കും വൈ​ക്കം റോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​പ്പാ​ഞ്ചി​റ പൗ​ര​സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​ര്‍​ക്ക് കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട റെ​യി​ല്‍ ബ​ന്ധം ഉ​റ​പ്പാ​ക്കാ​ന്‍ സാ​ധി​ക്കു​ന്ന ഈ ​ട്രെ​യി​നു​ക​ള്‍​ക്ക് വൈ​ക്കം റോ​ഡി​ലെ സ്റ്റോ​പ്പ് അ​നി​വാ​ര്യ​മാ​ണ്.

വൈ​ക്കം, മീ​ന​ച്ചി​ല്‍ താ​ലൂ​ക്കു​ക​ളി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് ബ​സു​ക​ളി​ല്‍ വ​ന്നി​റ​ങ്ങി വ​ള​രെ പെ​ട്ടെ​ന്ന് സ്റ്റേ​ഷ​നി​ല്‍ എ​ത്താം എ​ന്ന​താ​ണ് ഇ​വി​ട​ത്തെ പ്ര​ത്യേ​ക​ത. കോ​ട്ട​യ​ത്തി​നും എ​റ​ണാ​കു​ള​ത്തി​നും മ​ധ്യ​ഭാ​ഗ​ത്താ​യി സ്ഥി​തി​ചെ​യ്യു​ന്ന വൈ​ക്കം റോ​ഡി​ല്‍ കൂ​ടു​ത​ല്‍ എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ള്‍ നി​ര്‍​ത്ത​ണ​മെ​ന്ന് ആ​വ​ശ്യം കാ​ല​ങ്ങ​ളാ​യു​ള്ള​താ​ണ്. പു​തി​യ അ​മൃ​ത് ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ള്‍​ക്ക് ഇ​വി​ടെ സ്റ്റോ​പ്പ് അ​നു​വ​ദി​ക്കാ​ന്‍ ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി​യും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും മു​ന്‍​കൈ​യെ​ടു​ക്ക​ണം.

നോ​ണ്‍ എ​സി വി​ഭാ​ഗ​ത്തി​ലു​ള്ള, സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് രൂ​പ​ക​ല്‍​പ​ന ചെ​യ്ത അ​മൃ​ത് ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ള്‍ കോ​ട്ട​യം വ​ഴി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. കൊ​ല്ലം കോ​ട്ട​യം മെ​മു സ​ര്‍​വീ​സ് എ​റ​ണാ​കു​ളം വ​രെ നീ​ട്ടി​യ​ത് ആ​ശ്വാ​സ​ക​ര​മാ​ണെ​ങ്കി​ലും യാ​ത്രാ​ദു​രി​ത​മ​ക​റ്റാ​ന്‍ വേ​ണാ​ട് എ​ക്‌​സ്പ്ര​സി​ന് പ​ക​ര​മാ​കി​ല്ല. വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ, ചി​കി​ത്സ, വ്യാ​പാ​രം എ​ന്നി​വ​യ്ക്കാ​യി യാ​ത്ര ചെ​യ്യു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കു​മെ​ന്ന് പൗ​ര​സ​മി​തി യോ​ഗം വി​ല​യി​രു​ത്തി.

നി​ല​വി​ല്‍ കേ​ര​ള എ​ക്സ്പ്ര​സ് ,ഗു​രു​വാ​യൂ​ര്‍, പാ​ല​രു​വി, പ​ര​ശു​റാം എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ള്‍​ക്ക് സ്റ്റോ​പ്പു​ള്ള വൈ​ക്കം റോ​ഡ് റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് റി​സ​ര്‍​വേ​ഷ​ന്‍ സൗ​ക​ര്യ​വും ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് പൗ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.യോ​ഗ​ത്തി​ല്‍ പൗ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​ജെ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ക്ര​ട്ട​റി അ​ബ്ബാ​സ് ന​ട​യ്ക്ക​മ്യാ​ലി​ൽ, ജ​യിം​സ് പാ​റ​യ്ക്ക​ല്‍, കെ.​എം. ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up