x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​യാ​ർ സ​ബ് സെ​ന്‍റ​റി​ന്‍റെ കെ​ട്ടി​ട​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശക്തം

വെബ്ഡെസ്ക്
Published: November 1, 2026 05:40 AM IST | Updated: November 1, 2026 05:40 AM IST

നി​ർ​മാ​ണം നി​ല​ച്ച​തി​നെ തു​ട​ർ​ന്ന് കാ​ടു​ക​യ​റു​ന്ന വ​ട​യാ​ർ സ​ബ് സെ​ന്‍റ്ർ കെ​ട്ടി​ടം.

ത​ല​യോ​ല​പ്പ​റ​മ്പ്: ത​ല​യോ​ല​പ്പറ​മ്പ് സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് കീ​ഴി​ലു​ള്ള വ​ട​യാ​ർ സ​ബ് സെ​ന്‍റ​റി​ന്‍റെ കെ​ട്ടി​ട​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ 55 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ന്ന​പ്പോ​ഴാ​ണ് സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ നി​ർ​മാ​ണം നി​ല​ച്ച​ത്. 2024ലാ​ണ് കെ​ട്ടി​ട നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. നി​ർ​മാ​ണം നി​ല​ച്ച​തോ​ടെ കെ​ട്ടി​ട​ത്തി​ന്‍റെ പ​രി​സ​രം കാ​ടു​ക​യ​റു​ക​യാ​ണ്.

പു​ഴ​യോ​ര​ത്തോ​ടു​ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്ത് വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ ത​റ​യു​ടെ ഉ​യ​രം​കൂ​ട്ടി നി​ർ​മി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ആ​ദ്യ എ​സ്റ്റി​മേ​റ്റി​ൽ മാ​റ്റം​വ​രു​ത്തി ത​റ​യു​ടെ ഉ​യ​രം​കൂ​ട്ടി കെ​ട്ടി​ടം നി​ർ​മാ​ണം ന​ട​ത്തി.

ഇ​തോ​ടെ തു​ക തി​ക​യാ​തെ വ​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും വൈ​ദ്യു തീ​ക​ര​ണ​മ​ട​ക്ക​മു​ള്ള അ​നു​ബ​ന്ധ ജോ​ലി​ക​ളും അ​ടി​സ്ഥാ​ന​സൗ​ക​ര്യ ങ്ങ​ളും ഒ​രു​ക്കാ​ൻ പ​ണ​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. അ​ഞ്ച​ര പ​തി​റ്റാ​ണ്ട് മു​ൻ​പ് വ​ട​യാ​ർ കി​ഴ​ക്കേ​ക്ക​ര133ാം​ന​മ്പ​ർ എ​സ്എ​ൻ​ഡി​പി ശാ​ഖാ യോ​ഗം സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ൽ​കി​യ 10 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് സ​ബ് സെ​ൻ്റ​ർ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. അ​ന്ന​ത്തെ ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി ബി.​വെ​ല്ലി​ങ്ട​നാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

കെ​ട്ടി​ട നി​ർ​മാ​ണം നി​ല​ച്ചി​ട്ടി​പ്പോ​ൾ ര​ണ്ടു​വ​ർ​ഷ​മാ​യി. ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ലാ​യി​രു​ന്ന പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി പു​തി​യ കെ​ട്ടി​ടം പ​ണി​യാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​യും വൈ​ക്കം എ​സ്എ​ൻ​ഡി​പി​യൂ​ണി​യ​ൻ ക​മ്മി​റ്റി അം​ഗ​വു​മാ​യ കാ​ര​യ്ക്കാ​ത്ത​റ കെ.​ആ​ർ. ച​ക്ര​പാ​ണി വി​ട്ടു​ന​ൽ​കി​യ ഓ​ടു​മേ​ഞ്ഞ കെ​ട്ടി​ട​ത്തി​ലാ​ണ് സ​ബ് സെ​ന്‍റ​ർ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

പ​ൾ​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം, കു​ട്ടി​ക​ളു​ടെ കു​ത്തി​വെ​പ്പ് എ​ന്നി​വ​യെ​ല്ലാം സ്ഥ​ല​പ​രി​മി​തി മൂ​ലം കെ.​ആ​ർ. ച​ക്ര​പാ​ണി​യു​ടെ വീ​ടി​ന്‍റെ കാ​ർ​പോ​ർ​ച്ചി​ലും മ​റ്റു​മാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്. പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​രും ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന രോ​ഗി​ക​ളും ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്. ത​ല​യോ​ല​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ പ​ടി​ഞ്ഞാ​റ​ൻ​മേ​ഖ​ല​യി​ലെ ജ​ന​സാ​ന്ദ്ര​ത​യേ​റി​യ വാ​ർ​ഡു​ക​ളാ​യ കോ​രി​ക്ക​ൽ​പ​ഴ​മ്പെ​ട്ടി, ച​ക്കാ​ല, തേ​വ​ല​ക്കാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളാ​ണ് ഈ ​സ​ബ് സെ​ന്‍റ​റി​ൽ ചി​കി​ൽ​സ തേ​ടു​ന്ന​ത്.

Tags :

Recent News

Corehub Up