വേങ്ങരയിൽ സംഘർഷത്തിലേർപ്പെട്ട വിദ്യാർഥികളെ പോലീസ് വിരട്ടിയോടിക്കുന്നു.
വേങ്ങര: വേങ്ങരയിൽ വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് സംഘട്ടനം. വേങ്ങര ബോയ്സ് സ്കൂളിലെ പ്ലസ് വണ്‍, പ്ലസ്ടു വിദ്യാർഥികൾ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സ്കൂൾ വളപ്പിൽനിന്ന് തുടങ്ങിയ തർക്കം വേങ്ങര ടൗണിലേക്ക് വ്യാപിക്കുകയായിരുന്നു.
ബസ് സ്റ്റാൻഡ് പരിസരത്ത് വലിയ രീതിയിലുള്ള സംഘർഷാന്തരീക്ഷമാണ് സൃഷ്ടിച്ചത്. സംഘർഷത്തിൽ ഒരു വിദ്യാർഥിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
വിദ്യാർഥിയെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും പൊലിസും വിരട്ടിയോടിച്ചാണ് രംഗം ശാന്തമാക്കിയത്.
Tags : Nattuvishesham Districtnews Deepikanews Students