x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം: മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ


Published: June 30, 2026 07:54 AM IST | Updated: June 30, 2026 07:54 AM IST

രാ​മ​പു​രം: തൊ​ഴി​ല്‍​ലോ​ക​ത്തി​ന്‍റെ അ​തി​വേ​ഗ മാ​റ്റ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​രി​യ​റി​നെ​ക്കു​റി​ച്ച് ദി​ശാ​ബോ​ധ​വും തീ​രു​മാ​ന​ശേ​ഷി​യും വ​ള​ര്‍​ത്തു​ന്ന വി​ദ്യാ​ഭ്യാ​സം ന​ല്‍​ക​ണ​മെ​ന്ന് മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ. ജെം​സ് ആ​ര്‍​ട്സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജ് ഒ​ന്നാം​വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ഇ​ന്‍​ഡ​ക്‌​ഷ​ന്‍ പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തൊ​ഴി​ല്‍​മേ​ഖ​ല​യു​ടെ സ്വ​ഭാ​വം മാ​റു​ന്ന​തി​ന​നു​സ​രി​ച്ച് പ​ഠ​ന​രീ​തി​ക​ളും ന​വീ​ക​രി​ക്ക​ണം. അ​ക്കാ​ദ​മി​ക് അ​റി​വി​നൊ​പ്പം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ്വാ​ഭാ​വി​ക ക​ഴി​വു​ക​ളും തൊ​ഴി​ല്‍​നൈ​പു​ണ്യ​ങ്ങ​ളും വ​ള​ര്‍​ത്തി​യെ​ടു​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ ചെ​ലു​ത്ത​ണം. എ​ഐ ഉ​ള്‍​പ്പെ​ടെ​യു​ള്ള നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഭാ​വി തൊ​ഴി​ല്‍​സാ​ധ്യ​ത​ക​ള്‍​ക്ക​നു​സ​രി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ളെ സ​ജ്ജ​രാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.​

കോ​ള​ജ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ എം. ​വാ​സു​ദേ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ക്കാ​ദ​മി​ക് ആ​ൻ​ഡ് റി​സ​ര്‍​ച്ച് ഡ​യ​റ​ക്ട​ര്‍ ഡോ. ​ബി.​ജി. ഉ​ണ്ണി, കോ​ള​ജ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ പി.​ടി. ഹം​സ, കാ​ളാ​ക്ക​ല്‍ മു​ഹ​മ്മ​ദ​ലി, ഇ.​സി. കു​ഞ്ഞ​ഹ​മ്മ​ദ്, പി. ​ക​മാ​ല്‍ അ​ഹ​മ്മ​ദ്, വി.​എ​ന്‍. ലൈ​ല, പി. ​സി​നി​ജ, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എ. ഫി​നോ​സ്, ഐ​വ​ര്‍ ടെ​ക്നോ​ള​ജീ​സ് പ്ര​തി​നി​ധി മെ​ഹ​ര്‍​ബാ​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ന​വീ​ന്‍ മോ​ഹ​ന്‍, ഐ​ക്യു​എ​സി ഡ​യ​റ​ക്ട​ര്‍ വി.​പി. ര​ഞ്ജു​ഷ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Students should make effective

Recent News

Corehub Up