x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മു​റ​പ്പാ​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​യ​ത്‌​നി​ക്ക​ണം: മ​ന്ത്രി ഒ.​ആ​ർ. കേ​ളു


Published: December 31, 2025 02:11 AM IST | Updated: December 31, 2025 02:11 AM IST

ക​ള​ക്ട​റേ​റ്റ് മൈ​താ​നി​യി​ൽ നടന്ന സർഗോത്സവം പരിപാടിയിൽ സം​ഘനൃ​ത്ത​ത്തി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ളു​മാ​യി മ​ന്ത്രി ഒ.​ആ​ർ കേ​ളു കുശലാന്വേ​ഷ​ണം ന​ട​ത്തു​ന്നു.

ക​ണ്ണൂ​ർ: പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്‌​കൂ​ൾ, ഹോ​സ്റ്റ​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​സ്ഥാ​ന​ത​ല ക​ലാ​മേ​ള 'സ​ർ​ഗോ​ത്സ​വം 2025 ന് ​വ​ർ​ണാ​ഭ​മാ​യ സ​മാ​പ​നം. ക​ള​ക്ട​റേ​റ്റ് മൈ​താ​നി​യി​ൽ മ​ന്ത്രി ഒ.​ആ​ർ കേ​ളു സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

തൊ​ഴി​ല​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ​ത്തി​ൽ മി​ക​ച്ച മു​ന്നേ​റ്റം നേ​ടാ​ൻ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​യ​ത്‌​നി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ച​ട​ങ്ങി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ലു​ള്ള 22 മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്‌​കൂ​ളി​ലെ​യും 120 ഹോ​സ്റ്റ​ലു​ക​ളി​ലെ​യും 1500 ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ത്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ ലി​ഷാ ദീ​പ​ക്, പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ കെ.​എ​സ് ശ്രീ​രേ​ഖ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ നെ​നോ​ജ് മേ​പ്പ​ടി​യ​ത്ത്, ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ആ​ർ. രാ​ജേ​ഷ്‌​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Students should nattuvishasham local news

Recent News

Corehub Up