പഴയ കെകെ റോഡിൽ ടാറിംഗ് ജോലികൾ ആരംഭിച്ചപ്പോൾ.
മണർകാട് : പഴയ കെകെ റോഡിന്റെ ടാറിംഗ് ജോലികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് ടാറിംഗ് ജോലികൾ ആരംഭിച്ചത്. റോഡ് തകർന്നത് സംബന്ധിച്ച വാർത്ത ദീപിക പ്രസിദ്ധീകരിച്ചിരുന്നു. പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി മാറിയ പഴയ കെകെ. റോഡിലെ കുഴിയിൽ ചാടിയുള്ള യാത്ര സംബന്ധിച്ച് ദീപികയി ൽ വന്ന വാർത്ത ആധി കൃതരുടെ കണ്ണുതുറപ്പിച്ചു.
റോഡ് ബിഎം ബിസി നിലവാരത്തിലാണ് നവീകരിക്കുന്നത്. പലതവണ അറ്റകുറ്റപ്പണികൾ നട ത്തിയിട്ടും മാസങ്ങൾക്കുള്ളിൽ പൊളിയുന്നതിനെ തുടർന്നാണ് റോഡ് അടിമുടി പുനർനിർമിക്കാൻ നടപടിയായത്. മണർകാട് കവലമുതൽ ദേശീയപാതയിൽ ആറാം മൈൽ ഇളപ്പുങ്കൽ കവലവരെയുള്ള ഭാഗത്തെ ടാറിംഗ് കുത്തി പൊളിച്ചതിനു ശേഷമാണ് പുതിയ ടാറിംഗ് നടത്തുന്നത്.
റോഡ് നിർമാണത്തിന്റെ പേരിൽ റോഡ് അടച്ച് ഇതുവഴിയുള്ള വാഹനഗതാഗതവും നിരോധിച്ചു.