കോഴിക്കോട്: സർക്കാർ ജീവനക്കാരുടെ തടഞ്ഞുവച്ച 65000 കോടി രൂപയുടെ ആനുകൂല്യങ്ങൾ ഉടൻ തിരിച്ചു നൽകണമെന്ന് എൻജിഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പ്രദീപൻ ആവശ്യപ്പെട്ടു.
കേരള എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലോംഗ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശേരി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ. ദിനേശൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സിജു കെ. നായർ, വി.പി. രജീഷ്കുമാർ, ജില്ലാ ട്രഷറർ എം. ഷാജീവ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ബിന്ദു, ടി. അജിത് കുമാർ, വി. പ്രതിഷ്, മുരളീധരൻ കന്മന, മധു രാമനാട്ടുകര, സുനിൽകുമാർ പയിമ്പ്ര എന്നിവർ പ്രസംഗിച്ചു.