x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ച​ക്ര’​ശ്വാ​സം വ​ലി​ച്ച് കോഴിക്കോട് ​ഗ​രം

വെബ് ഡെസ്ക്
Published: August 14, 2026 01:55 AM IST | Updated: August 14, 2026 01:55 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: പൊ​തു​വേ അ​നു​ദി​നം തി​ര​ക്കേ​റി​വ​രി​ക​യാ​ണ്. അ​തി​നി​ടയില്‍ ഉ​ത്സ​വ​കാ​ലം കൂ​ടി വ​ന്നാ​ലോ... പി​ന്നെ പ​റ​യു​ക​യും വേ​ണ്ട. കോ​ഴി​ക്കോ​ട് ന​ഗ​രം ഓ​ണ​ത്തി​ര​ക്കി​ലേ​ക്ക് കാ​ലെ​ടു​ത്തു​വ​യ്ക്കാ​നൊ​രു​ങ്ങു​മ്പോ​ള്‍ കാ​ര്യ​ങ്ങ​ള്‍ ഇ​പ്പോ​ഴും പ​ഴ​യ​പ​ടി ത​ന്നെ. അ​ത്തം എ​ത്തും മു​ന്പു​ത​ന്നെ തി​ര​ക്കേ​റി വ​രി​ക​യാ​ണ്. ഇ​നി​യു​ള്ള നാ​ളു​ക​ള്‍ ന​ഗ​ര​ത്തി​ല്‍ എ​ത്താ​നും ന​ഗ​ര​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കാ​നും ഏ​റെ വി​യ​ര്‍​ക്കേ​ണ്ടി​വ​രും. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സ് പ്ലാ​ന്‍ എ​യും ബി​യു​മെ​ല്ലാം ഇ​പ്പോ​ഴേ ത​യാ​റാ​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലെ​ല്ലാം വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യാ​ണ്. മ​ലാ​പ്പ​റ​മ്പ് ജം​ഗ്ഷ​ൻ, കാ​ര​പ്പ​റ​മ്പ്, എ​ര​ഞ്ഞി​പ്പാ​ലം ജം​ഗ്ഷ​ൻ, ക്രി​സ്ത്യ​ൻ കോ​ള​ജ് ജം​ഗ്ഷ​ൻ, സ്‌​റ്റേ​ഡി​യം ജം​ഗ്ഷ​ൻ, തൊ​ണ്ട​യാ​ട് ജം​ഗ്ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വ​ട​ങ്ങ​ളി​ലെ​ല്ലാം സ്ഥി​ര​മാ​യി രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്.

കാ​ര​പ്പ​റ​മ്പി​ൽ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് മ​റ്റൊ​രു പാ​ത വേ​ണം’

ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന കാ​ര​പ്പ​റ​മ്പ് ഭാ​ഗ​ത്ത് കാ​ല​ങ്ങ​ളാ​യി വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ബാ​ലു​ശേ​രി, ന​രി​ക്കു​നി ഭാ​ഗ​ത്തു​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ എ​ത്തി​ച്ചേ​രു​ന്ന സ്ഥ​ല​മാ​ണി​ത്. രാ​വി​ലെ​യും ഉ​ച്ച​യ്ക്കും വൈ​കീ​ട്ടു​മെ​ല്ലാം ഇ​വി​ടെ ക​ടു​ത്ത ബ്ലോ​ക്ക് ഉ​ണ്ടാ​കു​ന്നു​ണ്ട്. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ വ​ലി​യ തോ​തി​ൽ നി​ര​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​താ​ണ് ഇ​വി​ടെ ട്രാ​ഫി​ക് ബ്ലോ​ക്കി​ന് കാ​ര​ണ​മെ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. എ​ന്നാ​ല്‍ ബ​സ് ജീ​വ​ന​ക്കാ​രു​ടെ ത​ല​ങ്ങും വി​ല​ങ്ങു​മു​ള്ള ഓ​ട്ട​വും നി​ര്‍​ത്തി​യി​ട​ലും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ആ​ക്കം കൂ​ട്ടു​ന്നു​ണ്ട്.

‘വാർഡൻമാരു‌ടെ സേവനം തൃപ്തികരമല്ല’

ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞ​യാ​ഴ്ച ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 75 ട്രാ​ഫി​ക് വാ​ർ​ഡ​ന്മാ​രെ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നി​യോ​ഗി​ച്ചി​രു​ന്നു, ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ വി​ന്യ​സി​ച്ച ട്രാ​ഫി​ക് വാ​ർ​ഡ​ന്മാ​ർ ജോ​ലി തു​ട​ങ്ങി​യ​തോ​ടെ ഗ​താ​ഗ​ത​കു​രു​ക്കി​ന് ആ​ശ്വാ​സ​മാ​യെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​തൊ​ന്നും തൃ​പ്തി​ക​ര​മ​ല്ലെ​ന്നാ​ണ് ബ​സ് ജീ​വ​ന​ക്കാ​രു​ടെ ഭാ​ഷ്യം. ട്രാ​ഫി​ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് പ​രി​ച​യ​സ​മ്പ​ത്ത് ആ​വ​ശ്യ​മാ​ണെ​ന്ന് അ​വ​ർ പ​റ​യു​ന്നു.

ചോ​ദ്യ​മാ​യി എ​ര​ഞ്ഞി​പ്പാ​ലം ജം​ഗ്ഷ​ന്‍;
ഓ​വു​ചാ​ല്‍ നി​ര്‍​മാ​ണം പാ​തി​വ​ഴി​യി​ല്‍

വ​യ​നാ​ട്, താ​മ​ര​ശേ​രി, ബാ​ലു​ശേ​രി എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്ന് എ​ത്തു​ന്ന ബ​സു​ക​ളും ന​ഗ​ര​ത്തി​ൽ നി​ന്ന് ഇ​വി​ട​ങ്ങി​ലേ​ക്ക് പോ​കു​ന്ന ബ​സു​ക​ളും ചേ​രു​ന്ന ഇ​ട​മാ​ണ് എ​ര​ഞ്ഞി​പ്പാ​ലം ജം​ഗ്ഷ​ൻ. രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും ഒ​ഴി​വ് ദി​ന​ങ്ങ​ളി​ലും വ​ലി​യ തി​ര​ക്ക് ഇ​വി​ടെ അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്. അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും റോ​ഡ് നി​ർ​മാ​ണ​വു​മാ​ണ് ഇ​വി​ട​ത്തെ പ്ര​ധാ​ന പ്ര​ശ്നം.
സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ന് ഇ​രു​വ​ശ​വും നി​ർ​ത്തി​യി​ടു​ന്ന​ത് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഒ​റ്റ​യ്ക്ക് പ്രൈ​വ​റ്റ് വാ​ഹ​ന​ങ്ങ​ളി​ൽ വ​രു​ന്ന​വ​ർ ന​ഗ​ര​ത്തി​ന് പു​റ​ത്ത് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത് അ​വി​ടെ നി​ന്ന് പൊ​തു​ഗ​താ​ഗ​തം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ന​ഗ​ര​ത്തി​നു​ള്ളി​ലേ​ക്ക് എ​ത്തു​ന്ന ത​ര​ത്തി​ലൊ​രു നി​ർ​ദേ​ശം വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ട്രാ​ഫി​ക് പോ​ലീ​സ് മു​ന്നോ​ട്ട് വ​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​ത് പ്രാ​വ​ർ​ത്തി​ക​മാ​യി​ല്ല.

എ​ര​ഞ്ഞി​പ്പാ​ല​ത്ത് മേ​ൽ​പ്പാ​ലം വ​രി​ക​യാ​ണെ​ങ്കി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശ​മ​ന​മു​ണ്ടാ​യേ​ക്കും. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​ങ്ങ​നെ​യൊ​രു നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, മേ​ൽ​പ്പാ​ലം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കൊ​ന്നും പി​ന്നീ​ട് ക​ട​ന്നി​ട്ടി​ല്ല. ശ​നി​യാ​ഴ്ച ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​ഴി​വു ദി​വ​സ​ങ്ങ​ളി​ലാ​ണ് എ​ര​ഞ്ഞി​പ്പാ​ല​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്ന​ത്. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കിം​ഗി​ന് കൃ​ത്യ​മാ​യൊ​രു സം​വി​ധാ​നം ഇ​ല്ലാ​ത്ത​ത് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഇ​താ​ണ് ന​ഗ​ര​ത്തി​നു​ള്ളി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

മാ​റ്റ​മി​ല്ലാ​തെ മാ​വൂ​ര്‍ റോ​ഡ്

കോ​ഴി​ക്കോ​ട് മൊ​ഫ്യൂ​സി​ൽ ബ​സ് സ്റ്റാ​ൻ​ഡ്, കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന മാ​വൂ​ർ റോ​ഡി​ലാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് മി​ക്ക​പ്പോ​ഴും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന മ​റ്റൊ​രി​ടം. ഇ​തി​നോ​ട് ചേ​ർ​ന്നു​ള്ള മാ​നാ​ഞ്ചി​റ​യി​ൽ നി​ന്ന് ഭ​ട്ട് റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന എ​സ്ബി​ഐ ജം​ഗ്ഷ​നി​ലും ക​ടു​ത്ത തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്. മാ​വൂ​ർ റോ​ഡി​ലേ​ക്ക് കു​റ്റ്യാ​ടി, ബാ​ലു​ശേ​രി ബ​സു​ക​ൾ നി​ർ​ത്തു​ന്ന ഭാ​ഗ​ത്തെ അ​ന​ധി​കൃ​ത ഓ​ട്ടോ പാ​ർ​ക്കിം​ഗാ​ണ് ഇ​വി​ട​ത്തെ ബ്ലോ​ക്കി​ന് കാ​ര​ണ​മെ​ന്ന് സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up