ദളിത് സമൂഹത്തെയും ഖാർഗെയെയും അവഹേളിച്ച സംഘപരിവാർ നടപടിയിൽ പ്രതിഷേധിച്ച് ഇടുക്കി ഡിസിസിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ നടത്തിയ പ്രതിഷേധ മാർച്ചും യോ
കട്ടപ്പന: ഹൽദ്വാനിയിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ചതിന്റെ പേരിൽ ആശുദ്ധമായെന്നാരോപിച്ച് വേദിയിൽ ഗംഗാജലം ഒഴിച്ച് ശുദ്ധീകരണം നടത്തി ദളിത് സമൂഹത്തെയും ഖാർഗെയെയും അവഹേളിച്ച സംഘപരിവാർ നടപടിയിൽ പ്രതിഷേധിച്ച് ഇടുക്കി ഡിസിസിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ മാർച്ചും യോഗവും നടത്തി.
ഇടുക്കിക്കവലയിൽനിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഗാന്ധിസ്ക്വയറിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം എഐസിസി അംഗം അഡ്വ. ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, സിറിയക് തോമസ് എം എൽ എ, തോമസ് രാജൻ, എ.പി. ഉസ്മാൻ, ജോർജ് ജോസഫ് പടവൻ, എം.ഡി. അർജുനൻ, അഡ്വ. കെ.ജെ. ബെന്നി, മനോജ് മുരളി, ഷാജി പൈനാടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.