കോഴിക്കോട് സിറ്റി സെന്റ് ജോസഫ്സ് പള്ളിയില്‍ കന്യാമറിയത്തിന്റെ ജനന തിരുനാളിന് വികാരി ഫാ. വില്യം രാജന് കൊടിയേറ്റുന്നു.
ോകോഴിക്കോട്: സിറ്റി സെന്റ് ജോസഫ്സ് പള്ളിയില്‍ കന്യാമറിയത്തിന്റെ ജനന തിരുനാളിന് വികാരി ഫാ. വില്യം രാജന് കൊടിയേറ്റി. ദിവ്യബലിക്ക് കല്ലായി സെന്റ് പാട്രിക്സ് പള്ളി വികാരി ഫാ. ആന്റണി പാല്യത്തറ മുഖ്യ കാര്‍മികത്വം വഹിച്ചു.
ഫാ. വില്യം രാജന്, സഹവികാരി ഫാ. ഷാന്റോ ആന്റണി എന്നിവര്‍ സഹകാര്‍മികരായിരുന്നു. സെന്റ് വിന്‍സെന്റ് കോളനിയിലെ ഹോളി റെഡീമേഴ്സ് കോണ്‍വെന്റ് നേതൃത്വം നല്കി. എട്ടിന് കോഴിക്കോട് അതിരൂപത വികാരി ജനറാള്‍ മോണ്‍. ഡോ. ജന്സന് പുത്തന്‍വീട്ടില്‍ ദിവ്യബലിക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. സ്നേഹവിരുന്നോടെ തിരുനാള്‍ സമാപിക്കും.
Tags : Nattuvishesham DistrictNews DeepikaNews festival flag