x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ലേ​പ്പാ​ട​ത്തെ ശ​ല്യ​ക്കാ​ര​നാ​യ മോ​ഴ​യാ​ന​യെ കാ​ടു​ക​യ​റ്റി

വെബ് ഡെസ്ക്
Published: September 18, 2026 01:15 AM IST | Updated: September 18, 2026 01:15 AM IST

പെ​രു​വ​മ്പാ​ടം മ​ലോ​ടി​യി​ലെ തേ​ക്ക് പ്ലാ​ന്‍റേ​ഷ​നി​ൽ ത​മ്പ​ടി​ച്ച മോ​ഴ​യാ​നയെ​ മൂ​വാ​യി​രം വ​ന​മേ​ഖ​ല​യി​ലേക്ക് തുരത്തിയപ്പോൾ.

നി​ല​മ്പൂ​ര്‍: മൂ​ലേ​പ്പാ​ട​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഭീ​തി വി​ത​ച്ച ശ​ല്യ​ക്കാ​ര​നാ​യ മോ​ഴ​യാ​ന​യെ വ​ന​പാ​ല​ക​ര്‍ അ​തി​സാ​ഹ​സി​ക​മാ​യി ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി. അ​ക​മ്പാ​ടം, എ​ട​ക്കോ​ട് വ​നം​സ്റ്റേ​ഷ​ന്‍ ജീ​വ​ന​ക്കാ​രും പ്രൈ​മ​റി റെ​സ്പോ​ണ്‍​സ് ടീ​മും വ​നം​വ​കു​പ്പ് വാ​ച്ച​ര്‍​മാ​രും അ​ട​ങ്ങു​ന്ന ദൗ​ത്യ​സം​ഘം മൂ​ന്ന​ര മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ആ​ന​യെ മൂ​വാ​യി​രം ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് ക​യ​റ്റി​വി​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.30 ഓ​ടെ പെ​രു​വ​മ്പാ​ടം മ​ലോ​ടി ഭാ​ഗ​ത്തു​വ​ച്ചാ​ണ് ദൗ​ത്യ​സം​ഘം ആ​ന​യെ ക​ണ്ടു​മു​ട്ടി​യ​ത്. പ​ട​ക്കം പൊ​ട്ടി​ച്ചും റ​ബ​ര്‍ ബു​ള്ള​റ്റ് ഉ​തി​ര്‍​ത്തും കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഓ​ടി​ച്ചും ആ​ന​യെ ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​ക​യാ​യി​രു​ന്നു.

മൂ​ലേ​പ്പാ​ടം, ത​റ​മു​റ്റം, പെ​രു​വ​മ്പാ​ടം മേ​ഖ​ല​ക​ളി​ല്‍ മാ​സ​ങ്ങ​ളാ​യി ആ​ന​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​രു​ന്നു. നി​ല​മ്പൂ​ര്‍-​നാ​യാ​ടം​പൊ​യി​ല്‍ നി​ര്‍​ദി​ഷ്ട മ​ല​യോ​ര ഹൈ​വേ​യി​ല്‍ മൂ​ലേ​പ്പാ​ടം എ​ച്ച് ബ്ലോ​ക്ക് മു​ത​ല്‍ 150 ഏ​ക്ക​ര്‍ വ​രെ​യു​ള്ള ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ആ​ന​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ നി​ര​വ​ധി ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​ന​യു​ടെ മു​ന്നി​ല്‍​പ്പെ​ട്ട് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്. പ്ര​ദേ​ശ​ത്തെ 25-ഓ​ളം ക​ര്‍​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലും ഈ ​മോ​ഴ​യാ​ന വ​ലി​യ​തോ​തി​ല്‍ നാ​ശ​ന​ഷ്ടം വ​രു​ത്തി​യി​രു​ന്നു.

കാ​ടു​ക​യ​റി​യ ആ​ന തി​രി​ച്ചെ​ത്തു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ വ​നം​വ​കു​പ്പ് ഇ​ന്നും മേ​ഖ​ല​യി​ല്‍ നി​രീ​ക്ഷ​ണം തു​ട​രും. ആ​ന വീ​ണ്ടും വ​രി​ക​യാ​ണെ​ങ്കി​ല്‍ മൂ​വാ​യി​രം വ​ന​മേ​ഖ​ല​യി​ല്‍​നി​ന്ന് പ​ന്തീ​രാ​യി​രം വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​നാ​ണ് പ​ദ്ധ​തി. അ​ക​മ്പാ​ടം ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ര്‍ (ഗ്രേ​ഡ്) കെ.​ആ​ര്‍. പ്ര​സാ​ദ്, സെ​ക്‌​ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍​മാ​രാ​യ എം. ​വ​ത്സ​ല​ന്‍, പി.​എ​ന്‍. ശ്രീ​ജ​ന്‍, എം.​വി. പ്ര​ജീ​ഷ്, എ​ട​ക്കോ​ട് സെ​ക്‌​ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍ കെ. ​ശ​ര​ത് ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ദൗ​ത്യം. മൂ​ന്ന് ദി​വ​സ​മാ​യി രാ​പ​ക​ലി​ല്ലാ​തെ വ​ന​പാ​ല​ക​ര്‍ ന​ട​ത്തി​യ ശ്ര​മം വി​ജ​യ ക​ണ്ട​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍.

Tags : District News Nattuvishesham elephant Mooleppadam forest

Recent News

Corehub Up