x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ര​ണ രം​ഗ​ത്തെ മാ​തൃ​ഭാ​ഷ പ്ര​യോ​ഗം പൊ​തു​ജ​ന​ങ്ങ​ളെ ഭ​ര​ണ സം​വി​ധാ​ന​വു​മാ​യി അ​ടു​പ്പി​ക്കും: ക​ള​ക്‌​ട​ർ

വെബ്ഡെസ്ക്
Published: November 3, 2026 07:35 AM IST | Updated: November 3, 2026 07:35 AM IST

ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സും സം​യു​ക്ത​മാ​യി ക​ള​ക്ട​റേ​റ്റ് ആ​സൂ​ത്ര​ണ ഭ​വ​ൻ എ.​പി.​ജെ. ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഭ​ര​ണ​ഭാ​ഷാ വാ​രാ​ഘോ​ഷം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള

ക​ൽ​പ്പ​റ്റ: മ​ല​യാ​ള ഭാ​ഷ​യു​ടെ വ​ള​ർ​ച്ച​യും വി​ശാ​ല​ത​യും ഓ​ർ​മി​പ്പി​ച്ച് മ​ല​യാ​ള​ദി​നം ഭ​ര​ണ​ഭാ​ഷാ വാ​രാ​ഘോ​ഷം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ള​ക്‌​ട​റേ​റ്റ് ആ​സൂ​ത്ര​ണ ഭ​വ​ൻ എ.​പി.​ജെ ഹാ​ളി​ൽ ജി​ല്ലാ ക​ള​ക്‌​ട​ർ വി. ​ചെ​ൽ​സാ​സി​നി നി​ർ​വ​ഹി​ച്ചു.

സ​ർ​ക്കാ​ർ ഓ​ഫി​സി​ലെ ഫ​യ​ലു​ക​ളും ഔ​ദ്യോ​ഗി​ക​ആ​ശ​യ വി​നി​മ​യ​ങ്ങ​ളും മാ​തൃ​ഭാ​ഷ​യി​ലാ​കു​ന്ന​ത് പൊ​തു​ജ​ന​ങ്ങ​ളെ ഭ​ര​ണ​സം​വി​ധാ​ന​വു​മാ​യി കൂ​ടു​ത​ൽ അ​ടു​പ്പി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്‌​ട​ർ പ​റ​ഞ്ഞു. ഓ​രോ സം​സ്ഥാ​ന​ത്തെ​യും ആ​ശ​യ​ങ്ങ​ളെ​യും ആ​ഴ​ത്തി​ൽ മ​ന​സി​ലാ​ക്കാ​ൻ അ​ത​ത് ഭാ​ഷ​യി​ലൂ​ടെ സാ​ധി​ക്കു​ന്ന​ത് മാ​തൃ​ഭാ​ഷ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. ക​ള​ക്ട​റേ​റ്റ് ആ​സൂ​ത്ര​ണ ഭ​വ​നി​ൽ ന​ട​ന്ന ജി​ല്ലാ​ത​ല യോ​ഗ​ത്തി​ൽ എ​ഡി​എം കെ. ​അ​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഭാ​ഷ ഓ​രോ ജ​ന​ത​യു​ടെ സം​സ്കാ​ര​ത്തി​ന്‍റെ​യും ജീ​വി​ത​ത്തി​ന്‍റെ​യും അ​ട​യാ​ള​മാ​ണെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ റ​വ​ന്യു ജീ​വ​ന​ക്കാ​ര​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഹാ​രി​സ് നെ​ൻ​മേ​നി പ​റ​ഞ്ഞു. മ​റ്റു ഭാ​ഷ​ക​ളി​ൽ നി​ന്ന് വാ​ക്കു​ക​ൾ ക​ടം​കൊ​ണ്ട് നി​ര​ന്ത​രം വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഭാ​ഷ​യാ​ണ് മ​ല​യാ​ളം. അ​തൊ​രു പ​രി​മി​തി​യ​ല്ല ന​മ്മു​ടെ ഭാ​ഷ​യു​ടെ ഹൃ​ദ​യ വി​ശാ​ല​ത​യാ​ണ്.

വി​ദ്യാ​ഭ്യാ​സ​ത്തോ​ടൊ​പ്പം മ​നു​ഷ്യ​ന്‍റെ സാം​സ്കാ​രി​ക​വും മാ​ന​വി​ക​വു​മാ​യ വ​ള​ർ​ച്ച​യ്ക്ക് സാ​ഹി​ത്യ​വാ​യ​ന ആ​വ​ശ്യ​മാ​ണ​ന്നും അ​ക്ഷ​ര​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം എ​ളു​പ്പ​മാ​യി​ട്ടും മ​നു​ഷ്യ​രു​ടെ സം​സ്കാ​ര​ത്തി​ലും പെ​രു​മാ​റ്റ​ത്തി​ലും പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് ചി​ന്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭ​ര​ണ​ഭാ​ഷാ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം ജീ​വ​ന​ക്കാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഭ​ര​ണ​ഭാ​ഷാ സേ​വ​ന പു​ര​സ്കാ​ര ജേ​താ​വ് മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് ഓ​ഫിസ് ​സീ​നി​യ​ർ ക്ല​ർ​ക്ക് സി​നീ​ഷ് ജോ​സ​ഫി​നെ പ​രി​പാ​ടി​യി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​നു​മോ​ദി​ച്ചു. അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ർ സൗ​മ്യ മ​ത്താ​യി ഭ​ര​ണ​ഭാ​ഷാ പ്ര​തി​ജ്ഞ ചൊ​ല്ലി. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​രാ​യ സി. ​ബി​ജു, ജ​യ​ശ്രീ വാ​ര്യ​ർ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ കെ. ​സു​മ, ക​ൽ​പ്പ​റ്റ എ​സ്കെ​എം​ജെ സ്കൂ​ൾ മ​ല​യാ​ളം അ​ധ്യാ​പി​ക സി.​വി. ഉ​ഷ, എ​ഴു​ത്തു​കാ​ര​ൻ ബാ​ല​ൻ വേ​ങ്ങ​ര, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് എം​പ​വ​ർ​മെ​ന്‍റ് ഓ​ഫി​സ​ർ ആ​ർ. ദീ​പ്തി, സാ​ക്ഷ​ര​താ മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​എം.​കെ. സ്വ​യ, പി. ​സ്വാ​ലി​ഹ, ക​ള​ക്ട​റേ​റ്റ് ജൂ​നി​യ​ർ സൂ​പ്ര​ണ്ട് മി​നി മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up