പ്രതീകാത്മക ചിത്രം
ഉള്ളൂർ: യുവാവിനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ ഒടുവില്‍ കണ്ടെത്തിയത് കഞ്ചാവും വടിവാളും.ഒടുവില്‍ മിസിംഗ് കേസിലെ യുവാവു തന്നെ കഞ്ചാവുമായി പിടിയിലായി. ഒപ്പം ഒരു 14കാരനെയും കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ കോളജ് പൊലിസ് സ്റ്റേഷന് പരിധിയിലാണ് സംഭവം ഉണ്ടായത്.
ഫോര്‍ട്ട് സ്റ്റേഷന് പരിധിയില്‍ ശ്രീവരാഹം കല്ലുമ്മൂട് താമസിക്കുന്ന അജിത്രനെ (19) കാണാനില്ലെന്നായിരുന്നു ബന്ധുക്കള്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നത്. ഇയാള്‍ തേക്കുമ്മൂട് ഭാഗത്തുണ്ടെന്ന വിവരം ലഭിച്ചതോടെ ഫോര്‍ട്ട് പൊലിസ് സന്ദേശം മെഡിക്കല്‍കോളജ് പൊലിസിനു കൈമാറി. പൊ ലിസ് നടത്തിയ അന്വേഷണത്തിലാണ് അജിത്രനെയും കല്ലല മാറനല്ലൂര്‍ ഹൈസ്കൂളിനു സമീപം കിഴക്കുംകര തോട്ടരികത്ത് വീട്ടില്‍ ജീവ (20) യെയും ഒരു 14കാരനെയും കഞ്ചാവും വടിവാളുമായി പിടികൂടിയത്.
തേക്കുമ്മൂട് ഭാഗത്തുവച്ച് പൊലിസിനെ കണ്ടപ്പോള്‍ യാദൃശ്ചികമായി അവിടെയെത്തിയ ഒരു ഓട്ടോറിക്ഷയിലെ യാത്രക്കാരന് തന്റെ കൈവശമിരുന്ന കഞ്ചാവുപൊതി എടുത്തെറിഞ്ഞശേഷം ഓടിരക്ഷപ്പെട്ടിരു ന്നു. ഈ ഓട്ടോയിലാണ് 14 വയസുകാരന് ഉണ്ടായിരുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഓടിരക്ഷപ്പെട്ടയാള്‍ നവീന്‍ ആണെന്നു മനസിലായത്.
അടുത്തവീട്ടിലെ ബര്‍ത്ത്ഡേ പാര്‍ട്ടിക്ക് തങ്ങള്‍ ഒരുമിച്ചുവന്നതാണെന്നും ഇയാള്‍ മൊഴി നല്കി. 14കാരന് നല്കിയ വിവരങ്ങള്‍ അനുസരിച്ചു പൊ ലിസ് സംഘം വീടു പരിശോധിച്ചപ്പോഴാണ് അജിത്രനെ ക ണ്ടെത്തിയത്. ഇവരിൽനിന്നും മൊത്തം 360 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. നവീനെ കണ്ടെത്തുന്നതിനായി മെഡിക്കല്‍കോളജ് പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Tags : cannabis and machetes nattu vishesham local news Youths apprehended with cannabis machetes