x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​സ​മി​തി​യ്ക്കെ​തി​രേ എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രതിഷേധം

വെബ്ഡസ്ക്
Published: November 29, 2026 06:43 AM IST | Updated: November 29, 2026 06:43 AM IST

ന​ഗ​ര​ത്തി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​നു​കാ​ര​ണ​മാ​യ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ അ​നാ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൽ​ഡി​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യ്ക്കു​മ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​രം കാ​ണാ​ത്ത കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​സ​മി​തി​യ്ക്കെ​തി​രേ എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു.

കോ​ർ​പ​റേ​ഷ​ൻ ഓ​ഫിസ് ക​വാ​ട​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​രം വി.​ ശി​വ​ൻ​കു​ട്ടി ഉ​ത്ഘാ​ട​നം ചെ​യ്തു. മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം പാ​ളി​യ​താ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നു വി.​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. ത​ന്പാ​നൂ​രി​ലെ​യും പ​ഴ​വ​ങ്ങാ​ടി​യി​ലെ​യും വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ-ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ യോ​ഗം വി​ളി​ച്ച് പ്ര​ശ്നപ​രി​ഹാ​രം ന​ട​ത്താ​ൻ മേ​യ​റും ഭ​ര​ണ​സ​മി​തി​യും ത​യാ​റാ​യി​ല്ലെ​ന്നും ശി​വ​ൻ​കു​ട്ടി കുറ്റപ്പെടുത്തി.

ബി​ജെ​പി ഭ​രി​ക്കു​ന്ന വാ​ർ​ഡു​ക​ളി​ൽ മാ​ത്ര​മാ​ണ് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും വി​ക​സ​ന​വും ഒ​രു​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം തി​ക​ഞ്ഞ പ​രാ​ജ​യ​മാ​ണെ​ന്നും ഒ​രു സ്വ​ത​ന്ത്ര​ന്‍റെ മാ​ത്രം പി​ന്തു​ണ​യി​ൽ ഭ​രി​ക്കു​ന്ന മേ​യ​ർ​ക്കെ​തി​രെ അ​വി​ശ്വാ​സം കൊ​ണ്ടുവ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​ജോ​യ്, നേ​താ​ക്ക​ളാ​യ എം. ​വി​ജ​യ​കു​മാ​ർ, ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ​മാ​രാ​യ എ​സ്.പി. ദീ​പ​ക്ക്, രാ​ഖി ര​വി​കു​മാ​ർ എ​ന്നി​വ​ർ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : governing body nattu vishesham local news Protest led by the LDF against Corporation

Recent News

Corehub Up