പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കലയുടെ വര്ണവിസ്മയങ്ങള്ക്കും സര്‍ഗാത്മക പ്രകടനങ്ങള്‍ക്കും വേദിയൊരുക്കി തിരുവനന്തപുരം റവന്യൂജില്ലാ സ്കൂള്‍ കലോത്സവത്തിന് നാളെ തിരി തെളിയും. ഡിസംബര്‍ നാലുവരെ നീളുന്ന കലാമേളയ്ക്ക് കോട്ടണ്‍ഹില്‍ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രധാന വേദിയാകും.
കോട്ടണ്‍ഹില്‍ സ്കൂളിലും പരിസരത്തുമായി ഒരുക്കിയ വിവിധ വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി വിവിധ കലാമത്സരങ്ങളില്‍ വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും.
കലോത്സവത്തിന്റെ ആദ്യദിനമായ നവംബര്‍ 30ന് കോട്ടണ്‍ഹില്‍ സ്കൂള്‍ പ്രധാന ഹാളിലും മറ്റ് വേദികളിലുമായി മത്സരങ്ങള്‍ നടക്കും. കലോത്സവത്തിനായി ആകെ 13 വേദികളാണ് സജ്ജീകരിച്ചിരിക്കുന്നത്.
കോട്ടണ്‍ഹില്‍ മെയിന്‍ ഹാള്‍, യുപി ഗ്രൗണ്ട്, എച്ച്എസ്എസ് കെട്ടിടത്തിന് സമീപമുള്ള വേദി, ശിശുവിഹാര്‍, എല്‍പിഎസ് കോട്ടണ്‍ഹില്‍, പി.പി.ടി.ടി.ഐ. ഹാള്‍, എല്‍പിഎസ് അപ്പര്സ്റ്റെയര്, ശിശുവിഹാര്‍ ഹാള്‍, കാര്‍മല്‍ സ്കൂള്‍, പി.പി.ടി.ടി.ഐ. മിനി ഹാള്‍, എച്ച്എസ് കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ് ബില്‍ഡിംഗ് എന്നിവയാണ് പ്രധാന വേദികള്‍. ജില്ലയിലെ വിവിധ ഉപജില്ലകളില്‍നിന്നുള്ള അയ്യായിരത്തിലേറെ വിദ്യാര്‍ഥികള്‍ കലോത്സവത്തില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഓരോ വേദിയിലും രാവിലെ ഒന്‍പത് മുതല്‍ മത്സരങ്ങള്‍ ആരംഭിക്കുന്ന രീതിയിലാണ് സമയക്രമം തയാറാക്കിയിട്ടുള്ളത്. ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് സംഘാടകര്‍ അറിയിച്ചു.
Tags : Revenue District School Arts Festival nattu vishesham local news Revenue District School Arts Festival