പ്രതീകാത്മക ചിത്രം
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ ആറയൂർ വിശുദ്ധ എലിസബത്ത് ദേവാലയത്തിലെ 120 -ാം ഇടവക തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. ഇടവക വികാരി മോൺ. വി.പി ജോസ് കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു.
ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റർ മോൺ. റൂഫസ് പയസ് ലീൻ, നെടുമങ്ങാട് ഫൊറോന വികാരി ഫാ.ഷാജ് കുമാർ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.
തിരുനാള്‍ ദിനങ്ങളില്‍ രൂപതാ മെത്രാൻ ഡോ. ഡി സെൽവരാജൻ, എമരിത്തൂസ് ഡോ. വിൻസെന്റ് സാമൂവൽ, മോൺസിഞ്ഞോർമാരായ ക്രിസ്തുദാസ് തോംസൺ, ഡോ. വിൻസെന്റ് കെ .പീറ്റർ, വികാരിമാരായ ഫാ. ഹെൻസിലിൽ, ഫാ. അനുരാജ്, ഫാ. ഫ്രാൻസിസ് സേവ്യർ, ഫാ. റോബിൻ സി പീറ്റർ, ഫാ. രാജേഷ് കുറിച്ചിയിൽ, ഫാ. സി. അനു, ഫാ. ജേക്കബ്, ഫാ. ജീവൻ ദാസ്, ഫാ. പ്രവീൺ, ഫാ. ജോൺ വിക്ടർ, ഫാ. ഡോ. രാജദാസ്, ഫാ. വിനീഷ് വിൽഫ്രഡ്, ഫാ. സാജന് ആന്റണി എന്നിവർ മുഖ്യകാർമികരായി വചനപ്രഘോഷണം നടത്തും.
ഇന്ന് മുതൽ 11 വരെ മാനന്തവാടി എഫ് സി സി സിസ്റ്റർ പീയൂഷയും ടീമും നയിക്കുന്ന ദിവ്യകാരുണ്യ ആത്മാഭിഷേക ധ്യാനം നടക്കും. തിരുനാൾ ദിനങ്ങളിൽ കാരക്കോണം മെഡിക്കൽ കോളേജിന്റെ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്, സാധു സഹായ വിതരണം, ദിവ്യകാരുണ്യ പ്രദക്ഷിണം, ഹോം വിഷൻ, ചപ്ര പ്രദക്ഷിണം തുടങ്ങിയവയുമുണ്ടാകും.
17 ന് ഫാ. വിനീഷ് വിൽഫ്രഡ്, ഫാ. സാജൻ ആന്റണി, മോൺ. വി പി ജോസ്, ഫാ. ജോബിൻ പോൾ എന്നിവരുടെ. കൃതജ്ഞതാ ബലിയോടെ തിരുനാൾ സമാപിക്കും.