അപ്രഖ്യാപിത പവർകട്ടിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി ചങ്ങനാശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം
ചങ്ങനാശേരി: മുന്നറിയിപ്പില്ലാതെ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന അപ്രഖ്യാപിത പവർകട്ടിൽ പ്രതിഷേധിച്ച് വ്യാപാരി-വ്യവസായി സമിതി ചങ്ങനാശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മുനിസിപ്പൽ ജംഗ്ഷനിൽനിന്ന് ആരംഭിച്ച പന്തം കൊളുത്തി പ്രകടനം നഗരം ചുറ്റി കെഎസ്ആർടിസി ജംഗ്ഷനിൽ സമാപിച്ചു.
തുടർന്നു നടന്ന പ്രതിഷേധ ധർണ വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ് ഉദ്ഘാടനം ചെയ്തു. പി.എ. അഷ്റഫ് അധ്യക്ഷത വഹിച്ചു. സമിതി ഏരിയ സെക്രട്ടറി ജി. സുരേഷ് ബാബു, ജില്ലാ കമ്മിറ്റിയംഗം പി.കെ. ഹരിദാസ്, ടി. അനീസ്, കെ. മോഹൻകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : District News Nattuvishesham torchlight procession power cut