x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഗ​ര​ത്തി​ല്‍ ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

വെബ്ഡെസ്ക്
Published: November 7, 2026 04:32 AM IST | Updated: November 7, 2026 04:32 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നു​മു​ത​ല്‍ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ഡി​സി​സി ന​ട​ത്തു​ന്ന മ​ഹാ​റാ​ലി​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് നി​യ​ന്ത്ര​ണം. റാ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല​ത്തൂ​ര്‍ -പാ​വ​ങ്ങാ​ട് ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജ് ജം​ഗ്ഷ​നു സ​മീ​പം ആ​ളെ ഇ​റ​ക്കി ഗാ​ന്ധി​റോ​ഡ് വ​ഴി ബ​ട്ട് റോ​ഡ് ബീ​ച്ച് ഭാ​ഗ​ത്ത് പാ​ര്‍​ക്ക് ചെ​യ്യേ​ണ്ട​താ​ണ്. കാ​ര​പ്പ​റ​മ്പ്-​കു​ന്ന​മം​ഗ​ലം- മ​ലാ​പ്പ​റ​മ്പ് ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ എ​ര​ഞ്ഞി​പ്പാ​ലം ജം​ഗ്ഷ​ന്‍-​സ​രോ​വ​രം ജം​ഗ്ഷ​ന്‍ വ​ഴി അ​ശോ​ക​പു​രം ജം​ഗ്ഷ​നി​ല്‍ ആ​ളെ ഇ​റ​ക്കി ഗാ​ന്ധി റോ​ഡ് വ​ഴി ബ​ട്ട്റോ​ഡ് ബീ​ച്ച് ഭാ​ഗ​ത്ത് പാ​ര്‍​ക്ക് ചെ​യ്യേ​ണ്ട​താ​ണ്.

രാ​മ​നാ​ട്ടു​ക​ര -മെ​ഡി​ക്ക​ല്‍ കോ​ള​ജ്-​തൊ​ണ്ട​യാ​ട് ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​ര​യി​ട​ത്തു​പാ​ലം അ​ണ്ട​ര്‍​പാ​സ് വ​ഴി സ​രോ​വ​രം ജം​ഗ്ഷ​ന്‍ - അ​ശോ​ക പു​രം ജം​ഗ്ഷ​നി​ല്‍ ആ​ളെ ഇ​റ​ക്കി ഗാ​ന്ധി​റോ​ഡ് വ​ഴി സൗ​ത്ത് ബീ​ച്ച് / കോ​തി ബീ​ച്ച് ഭാ​ഗ​ത്ത് പാ​ര്‍​ക്ക് ചെ​യ്യേ​ണ്ട​താ​ണ്. ഫ​റോ​ക്ക് - ബേ​പ്പൂ​ര്‍-​മീ​ഞ്ച​ന്ത-​മാ​ങ്കാ​വ് ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പു​തി​യ​റ-​അ​ര​യ​ട​ത്തു​പാ​ലം-​അ​ണ്ട​ര്‍ പാ​സ് വ​ഴി സ​രോ​വ​രം ജം​ഗ്ഷ​ന്‍-​അ​ശോ​ക പു​രം ജം​ഗ്ഷ​നി​ല്‍ ആ​ളെ ഇ​റ​ക്കി ഗാ​ന്ധി​റോ​ഡ് വ​ഴി സൌ​ത്ത് ബീ​ച്ച് / കോ​തി ബീ​ച്ച് ഭാ​ഗ​ത്ത് പാ​ര്‍​ക്ക് ചെ​യ്യേ​ണ്ട​താ​ണ്.

ഗാ​ന്ധി​റോ​ഡ് ജം​ഗ്ഷ​ന്‍ മു​ത​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫി​സ് വ​രെ​യു​ള്ള ബീ​ച്ച് റോ​ഡി​ല്‍ യാ​തൊ​രു വി​ധ വാ​ഹ​ന പാ​ര്‍​ക്കിം​ഗും അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. മ​ഹാ​റാ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൈ​കു​ന്നേ​രം നാ​ലു​മു​ത​ല്‍​മാ​നാ​ഞ്ചി​റ-​സി എ​ച്ച് ഫ്ലൈ ​ഓ​വ​ര്‍ വ​ഴി ബീ​ച്ചി​ലേ​ക്കും തി​രി​ച്ചും വാ​ഹ​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

Tags : Traffic Nattuvishesham DistrictNews DeepikaNews

Recent News

Corehub Up