x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളു​ടെ ഡ്രൈ​വിം​ഗ്: ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി

വെബ്ഡെസ്ക്
Published: November 7, 2026 03:56 AM IST | Updated: November 7, 2026 03:56 AM IST

മാ​ന​ന്ത​വാ​ടി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണം ട്രാ​ഫി​ക് യൂ​ണി​റ്റ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​പി. അ​ബ്ദു​ള്‍ അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മാ​ന​ന്ത​വാ​ടി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ള്‍ വാ​ഹ​നം ഓ​ടി​ക്കു​ന്ന​തു​മൂ​ലം ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ള്‍, നി​യ​മ​പ​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​ന് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.

ട്രാ​ഫി​ക് യൂ​ണി​റ്റ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​പി. അ​ബ്ദു​ള്‍ അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ പി.​സി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​ന്‍ വി.​എ​സ്. ബി​ജു​രാ​ജ് പ്ര​സം​ഗി​ച്ചു. സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലി​സ് ഓ​ഫി​സ​ര്‍ ബി​പി​ന്‍ സ​ണ്ണി ക്ലാ​സ് ന​യി​ച്ചു. റോ​ഡ് അ​പ​ക​ട​ങ്ങ​ള്‍, ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് നേ​ടു​ന്ന​തി​നു​ള്ള പ്രാ​യ​പ​രി​ധി, മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ള്‍, നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കു​ള്ള ശി​ക്ഷ​ക​ള്‍, ര​ക്ഷി​താ​ക്ക​ള്‍​ക്കു​ള്ള നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്വം, റോ​ഡ് സു​ര​ക്ഷാ​നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം എ​ന്നി​വ ക്ലാ​സി​ല്‍ വി​ശ​ദീ​ക​രി​ച്ചു.

Tags : Awareness Nattuvishesham DistrictNews DeepikaNews

Recent News

Corehub Up