x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സര്‍വകലാശാല ചെസ് ടൂര്‍ണമെന്‍റ് ക്രൈസ്റ്റും ദേവഗിരിയും ജേതാക്കള്‍

വെബ് ഡെസ്ക്
Published: October 1, 2026 02:26 AM IST | Updated: October 1, 2026 02:26 AM IST

ചാമ്പ്യന്‍മാരായ ദേവഗിരി കോളജ് ടീം.

കോ​ഴി​ക്കോ​ട്: ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ല്‍ ന​ട​ന്ന കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ഇ​ന്‍റ​ര്‍ കോ​ള​ജി​യറ്റ് ചെ​സ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് വ​നി​താ വി​ഭാ​ഗം ചാ​മ്പ്യ​ന്‍​ഷി​പ്പും ഇ​രി​ഞ്ഞാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ളജ് പു​രു​ഷ വി​ഭാ​ഗം ചാ​മ്പ്യ​ന്‍​ഷി​പ്പും ക​ര​സ്ഥ​മാ​ക്കി.

വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ഇ​രി​ഞ്ഞാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജും കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​റും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി. പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് (ര​ണ്ടാം സ്ഥാ​നം) ,മീ​ഞ്ച​ന്ത ഗ​വ. ആ​ട്‌​സ് കോ​ള​ജ് (മൂ​ന്നാം സ്ഥാ​നം) ജേ​താ​ക്ക​ളാ​യി.

വ്യ​ക്തി​ഗ​ത മ​ത്സ​ര​ങ്ങ​ളി​ല്‍ പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ജോ​ണ്‍ വെ​നി അ​ക്ക​ര​ക്കാ​ര​ന്‍ (ക്രൈ​സ്റ്റ്), അ​ര്‍​പ്പി​ത്എ​സ്.​ബി​ജോ​യ് (ക്രൈ​സ്റ്റ്), ടി.​പി.​വി​ഷ്ണു​ദേ​വ് (അ​ല്‍ ഷി​ഫാ കോ​ള​ജ്) എ​ന്നി​വ​രും വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ആ​വ​ണി കൃ​ഷ്ണ (ദേ​വ​ഗി​രി), അ​ന്ന റോ​സ് രാ​ജ​ന്‍ ( ലോ ​കോ​ള​ജ്), ആ​ര്‍.​വി. പു​ണ്യ (കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി) എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി യൂ​ണി​വേ​ഴ്സി​റ്റി ചാ​മ്പ്യ​ന്‍​മാ​രാ​യി.

വി​ജ​യി​ക​ള്‍​ക്ക് കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​പി. മ​നോ​ജ്, ദേ​വ​ഗി​രി കോ​ള​ജ് പ്രി​ന്‍​സി​പ​ല്‍ ഫാ.​ ഡോ. ബി​ജു ജോ​സ​ഫ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ട്രോ​ഫി​ക​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​നി​ച്ചു.

കോ​ള​ജ് ഫി​സി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ബോ​ണി അ​ഗ​സ്റ്റ്യ​ന്‍, ഡോ.​ രേ​ഖ ജോ​സ്, ചെ​സ് ടൂ​ര്‍​ണ​മെ​ന്‍റ് ആ​ര്‍​ബി​റ്റ​ര്‍ പി.​എം. ഷാ​ജി, കേ​ര​ള ചെ​സ് ഇ​വ​ന്‍റ് മാ​നേ​ജ​ര്‍ കെ.​ ഷാ​ജി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up