x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​ലാ​ർ രാ​മ​വ​ർ​മ സം​ഗീ​ത പു​ര​സ്കാ​ര​ങ്ങ​ൾ സമ്മാനിച്ചു

വെബ് ഡെസ്ക്
Published: October 29, 2026 05:10 AM IST | Updated: October 29, 2026 05:10 AM IST

മ​ധു ബാ​ല​കൃ​ഷ്ണ​ൻ മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥി​ൽനി​ന്ന് ഏ​റ്റു​വാ​ങ്ങു​ന്നു.

തി​രു​വ​ന​ന്ത​പു​രം: വ​യ​ലാ​ർ രാ​മ​വ​ർ​മ്മ​യെ ഓ​രോ മ​ല​യാ​ളി​യും നി​ത്യ​ജീ​വി​ത​ത്തി​ൽ ഓ​ർ​ക്കാ​ത്ത ഒ​രു ദി​വ​സം പോ​ലു​മി​ല്ലെ​ന്നു മ​ന്ത്രി പി.​സി.​വി​ഷ്ണു​നാ​ഥ് പ​റ​ഞ്ഞു. വ​യ​ലാ​ർ രാ​മ​വ​ർ​മ​യു​ടെ 50-ാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​യ​ലാ​ർ രാ​മ​വ​ർ​മ സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു​വ​ന്ന ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ന്ന ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വ​യ​ലാ​ർ രാ​മ​വ​ർ​മ സാം​സ്കാ​രി​ക വേ​ദി​യു​ടെ 20-ാമ​ത് സം​ഗീ​ത പു​ര​സ്കാ​ര​ങ്ങ​ൾ വേ​ദി​യി​ൽ സ​മ്മാ​നി​ച്ചു. മി​ക​ച്ച ഗാ​ന​ര​ച​യി​താ​വി​നു​ള്ള പു​ര​സ്കാ​രം പി.​സി.​അ​ര​വി​ന്ദ​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്കാ​രം ടി.​എ​സ്. രാ​ധാ​കൃ​ഷ്ണ​നും പി​ന്ന​ണി ഗാ​യ​ക​നു​ള്ള പു​ര​സ്കാ​രം മ​ധു ബാ​ല​കൃ​ഷ്ണ​നും പ്ര​വാ​സ സാ​ഹി​ത്യ പു​ര​സ്കാ​രം ഷ​മീ​റ ഷൗ​ക്ക​ത്തും ഏ​റ്റു​വാ​ങ്ങി. പു​ല്ലാ​ങ്കു​ഴ​ൽ ക​ലാ​കാ​ര​നാ​യ അ​നി​ൽ ഗോ​വി​ന്ദ​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

സാം​സ്കാ​രി​ക വേ​ദി പ്ര​സി​ഡ​ന്‍റ് ഡോ. ​ജി. രാ​ജ് മോ​ഹ​ൻ, സെ​ക്ര​ട്ട​റി മ​ണ​ക്കാ​ട് രാ​മ​ച​ന്ദ്ര​ൻ, ചെ​യ​ർ​മാ​നും മു​ൻ അ​ഡീ​ഷ​ണ​ൽ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലു​മാ​യ കെ.​പി. ജ​യ​ച​ന്ദ്ര​ൻ, വി​ള​പ്പി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, കേ​ന്ദ്ര സെ​ൻ​സ​ർ ബോ​ർ​ഡ് അം​ഗം മു​ക്കം​പാ​ല​മ്മൂ​ട് രാ​ധാ​കൃ​ഷ്ണ​ൻ, അ​ഡ്വ. ആ​ർ.​എ​സ്. വി​ജ​യ​മോ​ഹ​ൻ, കോ​ട്ടു​കാ​ൽ കൃ​ഷ്ണ​കു​മാ​ർ, ജി. ​വി​ജ​യ​കു​മാ​ർ, ട്ര​ഷ​റ​ർ വി​നോ​ദ് ശ്രീ​ല​കം, ഡോ.​പ്ര​മോ​ദ്, പ്ര​സ​ന്ന​കു​മാ​ർ, പ്ര​ഭാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​ത്തി​നു​ശേ​ഷം മ​ധു ബാ​ല​കൃ​ഷ്ണ​നും അ​ഖി​ല ആ​ന​ന്ദും ന​യി​ച്ച ഗാ​ന​മേ​ള​യും ന​ട​ന്നു.

Tags :

Recent News

Corehub Up