x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ക​സി​ത് ഭാ​ര​ത് യൂ​ത്ത് പാ​ര്‍​ല​മെ​ന്‍റ്: ജി​ല്ലാ​ത​ല പ്ര​സം​ഗ മ​ത്സ​രം

വെബ് ഡെസ്ക്
Published: October 28, 2026 10:34 PM IST | Updated: October 28, 2026 10:34 PM IST

പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര യു​വ​ജ​ന​ക്ഷേ​മ കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള മൈ ​ഭാ​ര​ത് പ​ത്ത​നം​തി​ട്ട​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ​ത​ല വി​ക​സി​ത് ഭാ​ര​ത് യൂ​ത്ത് പാ​ര്‍​ല​മെ​ന്‍റ് 2026-27 പ്ര​സം​ഗ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. വി​ക​സി​ത് ഭാ​ര​ത് യൂ​ത്ത് ലീ​ഡേ​ഴ്‌​സ് ഡ​യ​ലോ​ഗ് 2027 ന്‍റെ ​ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി. 18 നും 25 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള (2026 ഓ​ഗ​സ്റ്റ് 17 ന്) ​യു​വാ​ക്ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാം. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലെ യൂ​ത്ത് പാ​ര്‍​ല​മെ​ന്‍റ് ദേ​ശീ​യ​ത​ല ഫൈ​ന​ലി​സ്റ്റു​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാ​ന്‍ അ​ര്‍​ഹ​ത​യി​ല്ല.

ഒ​രാ​ള്‍​ക്ക് മൂ​ന്ന് മി​നി​റ്റാ​ണ് മ​ത്സ​ര സ​മ​യം. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി ഭാ​ഷ​ക​ളി​ല്‍ മ​ത്സ​രി​ക്കാം. പ​രി​പാ​ടി​യു​ടെ തീ​യ​തി​യും സ​മ​യ​വും പി​ന്നീ​ട് അ​റി​യി​ക്കും. ജി​ല്ലാ​ത​ലം, സം​സ്ഥാ​ന​ത​ലം, ദേ​ശീ​യ​ത​ലം എ​ന്നി​ങ്ങ​നെ മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യാ​ണ് യൂ​ത്ത് പാ​ര്‍​ല​മെ​ന്‍റ് ന​ട​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന മൂ​ന്ന് വി​ജ​യി​ക​ള്‍ സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടും. സം​സ്ഥാ​ന​ത​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ദ്യ മൂ​ന്ന് പേ​ര്‍ ന്യൂ​ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ​ത​ല മ​ത്സ​ര​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കും. വി​വ​ര​ങ്ങ​ള്‍​ക്കും ര​ജി​സ്‌​ട്രേ​ഷ​നും മൈ ​ഭാ​ര​ത് ഔ​ദ്യോ​ഗി​ക പോ​ര്‍​ട്ട​ല്‍ സ​ന്ദ​ര്‍​ശി​ക്ക​ണം. ഫോ​ൺ: 0468 2962580.

Tags :

Recent News

Corehub Up