ദൈവശബ്ദം ബൈബിൾ കണ്‍വെൻഷനായി തയാറാക്കിയ പന്തൽ.
തൃശൂർ: ദൈവശബ്ദം ബൈബിൾ കണ്‍വെൻഷനു നാളെ തുടക്കം. കണ്വെൻഷൻ വെഞ്ചരിപ്പ് ഇന്നു രാത്രി ഏഴിനു നടക്കും. കരിസ്മാറ്റിക് നവീകരണ മുന്നേറ്റം ഡയറക്ടർ ഫാ. റോയ് വേളക്കൊന്പിൽ, ഫാ. സിന്റോ പൊന്തേക്കൻ, ഫാ. റാഫ്സണ് പീറ്റർ ഒസിഡി എന്നിവർ കാർമികത്വം വഹിക്കും.
മലയാള മനോരമ ഓഫിസിനു സമീപം ജോണ്‍പോൾ നഗറിൽ നടത്തുന്ന കണ്വൻഷൻ 21ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. ഷംഷാബാദ് അതിരൂപത മെത്രാപ്പോലീത്ത മാർ പ്രിൻസ് പാണേങ്ങാടൻ സമാപനസന്ദേശം നൽകും. അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ അനുഗ്രഹ പ്രഭാഷണം നടത്തും.
മീറ്റ് ജീസസ് പ്രയർ ടീം ആത്മീയ പിതാവ് ഫാ. ഷാജൻ തേർമഠം, ഡോളേഴ്സ് ബസിലിക്ക റെക്ടർ ഫാ. തോമസ് കാക്കശേരി എന്നിവരും 62 കണ്‍വീനർമാരും 200 വോളന്റിയർമാരും നേതൃത്വം നൽകും.
ഇരിട്ടി ആവില സദൻ ധ്യാനകേന്ദ്രത്തിലെ ഫാ. റാഫ്സണ് പീറ്റർ ഒസിഡി നയിക്കുന്ന കണ്വെൻഷൻ 21 മുതൽ 25 വരെ രാവിലെ ഒന്പതുമുതൽ നാലുവരെയും വൈകിട്ട് അഞ്ചുമുതൽ ഒന്‍പതുവരെയുമാണ് നടക്കുക. ഉച്ചയ്ക്കു 12നും വൈകിട്ട് 5.30നും വിശുദ്ധ കുർബാനയുണ്ടാകും.
Tags : Bible Convention nattuvishesham local news Voice of God