കാട്ടാക്കട: മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാല ജംഗ്ഷനിൽ കാട്ടാക്കട - നെയ്യാർ ഡാം റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്കും പ്രദേശവാസികൾക്കും ദുരിതം സമ്മാനിക്കുന്നു.
മഴക്കാലത്തു മാത്രമല്ല, മറ്റു സമയങ്ങളിലും പ്രദേശത്തെ ഓടകളിൽ മലിനജലം കെട്ടിക്കിടക്കുന്നത് പതിവാണെന്നാണു നാട്ടുകാരുടെ പരാതി. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കാലാകാലങ്ങളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓടകൾ വൃത്തിയാക്കാറുണ്ടെങ്കിലും പ്രശ്നത്തിനു ശാശ്വത പരിഹാരം ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനതാ ഗ്രന്ഥശാല ഭരണസമിതി ബന്ധപ്പെട്ട അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ പ്രശ്നത്തിൽ പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. താത്കാലികമായി ഓടകൾ വൃത്തിയാക്കുന്നതിനപ്പുറം, വെള്ളക്കെട്ടിന് കാരണമാകുന്ന സാഹചര്യം കണ്ടെത്തി ശാശ്വത പരിഹാരം കാണാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Tags :