x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ടി​നെ ഒ​ഴി​വാ​ക്കി പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല വി​ജ്ഞാ​പ​നം ചെ​യ്യ​ണം: ടി​മ്പ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് ​അ​സോ​സി​യേ​ഷ​ന്‍

വെബ് ഡെസ്ക്
Published: September 23, 2026 03:57 AM IST | Updated: September 23, 2026 03:57 AM IST

ടി​മ്പ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ നേ​തൃ​യോ​ഗം ക​ല്‍​പ്പ​റ്റ​യി​ല്‍ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് അ​മ്പ​ല​ല​വ​യ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ല്‍​പ്പ​റ്റ: പ​ശ്ചി​മ​ഘ​ട്ട​ത്തി​ല്‍ പ​രി​സ്ഥി​തി ലോ​ല​മാ​യി വി​ജ്ഞാ​പ​നം ചെ​യ്യു​ന്ന പ്ര​ദേ​ശ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍​നി​ന്നു വ​യ​നാ​ടി​നെ പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് ടി​മ്പ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ നേ​തൃ​യോ​ഗം കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ല​യി​ല്‍ വെ​ള്ളാ​ര്‍​മ​ല, ചു​ണ്ടേ​ല്‍, പൊ​ഴു​ത​ന, കു​ന്ന​ത്തി​ട​വ​ക, കോ​ട്ട​പ്പ​ടി, ത​രി​യോ​ട്, അ​ച്ചൂ​രാ​നം, നൂ​ല്‍​പ്പു​ഴ, കി​ട​ങ്ങ​നാ​ട്, തൃ​ശി​ലേ​രി, തൊ​ണ്ട​ര്‍​നാ​ട്, തി​രു​നെ​ല്ലി, പേ​ര്യ വി​ല്ലേ​ജു​ക​ളി​ലെ പ്ര​ദേ​ശ​ങ്ങ​ളാ​ണ് ഇ​എ​സ്എ ഏ​ഴാ​മ​ത് ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വി​ജ്ഞാ​പ​നം ബാ​ധ​ക​മാ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും ത​ക​ര്‍​ച്ച​യു​ണ്ടാ​കു​മെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ജ​യിം​സ് അ​മ്പ​ല​വ​യ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ക്ര​ട്ട​റി കെ.​സി.​കെ. ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ര്‍ വി.​ജെ. ജോ​സ്, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജാ​ബി​ര്‍ ക​ര​ണി, ഓ​ഡി​റ്റ​ര്‍ എം.​എ. മു​ഹ​മ്മ​ദ് ഹ​നീ​ഫ, പി.​എ​ച്ച്. സ​ലിം, പി. ​ഷാ​ഹു​ല്‍ ഹ​മീ​ദ്, കെ. ​അ​ഷ്‌​റ​ഫ് ബാ​വ, പി.​എ​സ്. ബി​ജു, കെ.​എ. ടോ​മി, പി.​കെ. ഹ​രീ​ഷ്, പി.​കെ. ബ​ഷീ​ര്‍, പി. ​ആ​ലി, മു​ഹ​മ്മ​ദ് റ​ഫീ​ഖ്, വി.​പി. അ​സു ഹാ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കോ​ട്ട​നാ​ട് വാ​ര്‍​ഡ് ഗ്രാ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി

മേ​പ്പാ​ടി: കൃ​ഷി​ഭൂ​മി​യും താ​മ​സ​സ്ഥ​ല​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല (ഇ​എ​സ്എ) വി​ജ്ഞാ​പ​നം ചെ​യ്യാ​നു​ള്ള കേ​ന്ദ്ര നീ​ക്ക​ത്തി​ല്‍ കോ​ട്ട​നാ​ട് വാ​ര്‍​ഡ് ഗ്രാ​മ​സ​ഭ പ്ര​തി​ഷേ​ധി​ച്ചു. ജ​ന​ങ്ങ​ളെ ബാ​ധി​ക്കാ​ത്ത വി​ധം ഇ​എ​സ്എ വി​ജ്ഞാ​പ​നം ചെ​യ്യ​ണ​മെ​ന്ന് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റം​ല ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് മെം​ബ​റും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ​ണ്‍ മാ​താ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് വി​ക​സ​ന സ​മി​തി ക​ണ്‍​വീ​ന​ര്‍ ബാ​ബു തോ​മ​സ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ആ​റാം വാ​ര്‍​ഡ് അം​ഗം കെ. ​ബാ​ബു, അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍ സാ​ബി​റ, എ.​ജി. ജി​യോ പ്ര​സം​ഗി​ച്ചു.

പ്ര​തി​ഷേ​ധ​വു​മാ​യി എ​ല്‍​ഡി​എ​ഫ്

ക​ല്‍​പ്പ​റ്റ: കു​ന്ന​ത്തി​ട​വ​ക, ചു​ണ്ടേ​ല്‍ വി​ല്ല​ജു​ക​ളെ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല ഏ​ഴാ​മ​ത് ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ ന​ട​പ​ടി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ഗ്രാ​മ​സ​ഭ വി​ളി​ച്ചു​ചേ​ര്‍​ത്ത് ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ല്‍ യു​ഡി​എ​ഫ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്ക് വി​മു​ഖ​ത. ഇ​തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി എ​ല്‍​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി രം​ഗ​ത്ത്.

ഗ്രാ​മ​സ​ഭ വി​ളി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ത​യാ​റാ​കാ​ത്ത​ത് ദു​രൂ​ഹ​മാ​ണെ​ന്നും ഇ​തി​നെ​തി​രേ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തു​മെ​ന്നും എ​ല്‍​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ എം. ​ജ​നാ​ര്‍​ദ​ന​ന്‍, എം.​വി. ബാ​ബു, എ​ന്‍.​ഒ. ദേ​വ​സി, എ​സ്. ചി​ത്ര​കു​മാ​ര്‍, എം.​വി. വി​ജേ​ഷ്, കെ.​കെ. തോ​മ​സ് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ഇ​എ​സ്എ വി​ഷ​യ​ത്തി​ല്‍ ഗ്രാ​മ​സ​ഭ വി​ളി​പ്പി​ക്കു​ന്ന​തി​ന് ഭ​ര​ണ​സ​മി​തി​യി​ലെ ഇ​ട​ത് അം​ഗ​ങ്ങ​ള്‍ ന​ട​ത്തി​യ നീ​ക്കം യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ സെ​ക്ര​ട്ട​റി​യെ ഉ​പ​യോ​ഗി​ച്ച് അ​നാ​വ​ശ്യ ച​ട്ട​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി ത​ട​സ​പ്പെ​ടു​ത്തു​ക​യാ​ണ് ചെ​യ്ത​ത്. ഇ​ത് ജ​ന​രോ​ഷ​ത്തി​ന് കാ​ര​ണ​മാ​യ​പ്പോ​ള്‍ ജ​ന​കീ​യ​സ​ഭ വി​ളി​ച്ച് ത​ടി​ത​പ്പു​ക​യാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ചെ​യ്ത​ത്. നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​ക്കാ​ത്ത​താ​ണ് ജ​ന​കീ​യ​സ​ഭ​യി​ലെ തീ​രു​മാ​ന​ങ്ങ​ള്‍.

ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ല്‍ കു​ന്ന​ത്തി​ട​വ​ക, ചു​ണ്ടേ​ല്‍ വി​ല്ലേ​ജു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യ​തു​മൂ​ലം തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ള്‍ ആ​ശ​ങ്ക​യി​ലാ​ണ്. വി​ജ്ഞാ​പ​ന​ത്തി​ല്‍ ആ​ക്ഷേ​പ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ബോ​ധി​പ്പി​ക്കു​ന്ന​തി​നു കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്ര​ലാ​യം അ​നു​വ​ദി​ച്ച കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ബാ​ക്കി. എ​ന്നി​ട്ടും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​ന​ങ്ങാ​പ്പാ​റ ന​യം സ്വീ​ക​രി​ക്കു​ന്ന​ത് സം​ശ​യാ​സ്പ​ദ​മാ​ണ്.

കൃ​ഷി​യി​ട​ങ്ങ​ളും തോ​ട്ട​ങ്ങ​ളും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല വി​ജ്ഞാ​പ​നം ചെ​യ്യു​ന്ന​തി​നെ​തി​രേ യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്നി​ല്ല. ഹ​രി​ത എം​എ​ല്‍​എ എ​ന്ന് അ​റി​യ​പ്പെ​ട്ടി​രു​ന്ന വി.​ഡി. സ​തീ​ശ​നാ​ണ് നി​ല​വി​ല്‍ മു​ഖ്യ​മ​ന്ത്രി. ക​ര്‍​ണാ​ട​ക ഉ​ള്‍​പ്പെ​ടെ സം​സ്ഥാ​ന​ങ്ങ​ള്‍ നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ര്‍​ത്ത് ഇ​എ​സ്എ വി​ജ്ഞാ​പ​ന​ത്തി​നെ​തി​രാ​യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത്ത​ര​ത്തി​ല്‍ നീ​ക്ക​ത്തി​ന് യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ത​യാ​റാ​കു​ന്നി​ല്ല. ഇ​ത് കേ​ന്ദ്ര സ​ര്‍​ക്കാ​രു​മാ​യു​ള്ള ഡീ​ലി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് സം​ശ​യി​ക്ക​ണം. ഇ​എ​സ്എ വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ചു​വ​ടു​പി​ടി​ക്കു​ക​യാ​ണ് വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​ന്നും എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

ഒ​രു ല​ക്ഷം ഒ​പ്പു​ക​ള്‍ ശേ​ഖ​രി​ച്ച് നി​വേ​ദ​നം ന​ല്‍​കും

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ 13 വി​ല്ലേ​ജു​ക​ളെ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച ഏ​ഴാ​മ​ത് ക​ര​ട് വി​ജ്ഞാ​പ​നം പി​ന്‍​വ​ലി​ക്കു​ന്ന​തി​ന് ഇ​ട​പെ​ട​ല്‍ തേ​ടി ക​ര്‍​ഷ​ക സം​ഘം ജി​ല്ലാ ക​മ്മി​റ്റി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍, പ്രി​യ​ങ്ക ഗാ​ന്ധി എം​പി എ​ന്നി​വ​ര്‍​ക്ക് നി​വ​ദേ​നം ന​ല്‍​കും.

ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ വി​ല്ലേ​ജ് ആ​സ്ഥാ​ന​ങ്ങ​ള്‍, പ്ര​ധാ​ന ടൗ​ണു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു കു​റ​ഞ്ഞ​ത് ഒ​രു ല​ക്ഷം ആ​ളു​ക​ളി​ല്‍​നി​ന്നു ഒ​പ്പ് ശേ​ഖ​രി​ച്ചാ​ണ് നി​വേ​ദ​നം ത​പാ​ലി​ലും ഇ​മെ​യി​ലി​ലും അ​യ​യ്ക്കു​ക​യെ​ന്ന് ക​ര്‍​ഷ​ക സം​ഘം ജി​ല്ലാ നേ​താ​ക്ക​ളാ​യ പി. ​സു​രേ​ഷ്, സി.​ജി. പ്ര​ത്യു​ഷ്, എ​ന്‍.​പി. കു​ഞ്ഞു​മോ​ള്‍, ജ​യി​ന്‍ ആ​ന്‍റ​ണി എ​ന്നി​വ​ര്‍ വ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഒ​പ്പു​ശേ​ഖ​ര​ണം ഇ​ന്നു രാ​വി​ലെ 10ന് ​വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​രം​ഭി​ക്കും. ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ല്‍ ആ​ക്ഷേ​പ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ബോ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​നു മു​മ്പ് നി​വേ​ദ​നം പ്ര​ധാ​ന​മ​ന്ത്രി​ക്ക​ട​ക്കം ല​ഭ്യ​മാ​ക്കും.

ഇ​എ​സ്എ വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ണ​ര്‍​ന്നു​പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി 25ന് ​രാ​വി​ലെ 11ന് ​ക​ര്‍​ഷ​ക സം​ഘം ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ചും ധ​ര്‍​ണ​യും സം​ഘ​ടി​പ്പി​ക്കു​മെ​ന്നും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. ധ​ര്‍​ണ അ​ഖി​ലേ​ന്ത്യാ കി​സാ​ന്‍​സ​ഭ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​പി. ജ​യ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​നം സം​സ്ഥാ​ന​ത്ത് മ​ല​യോ​ര​മേ​ഖ​ല​ളി​ല്‍ ക​ടു​ത്ത ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​രി​ക്ക​യാ​ണ്. ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്‌​ട്ര, ഗോ​വ, ക​ര്‍​ണാ​ട​ക, കേ​ര​ളം, ത​മി​ഴ്‌​നാ​ട് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന് ന​ട​പ​ടി​ക​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ 2010ല്‍ ​ആ​രം​ഭി​ച്ച​താ​ണ്. പ്ര​ഫ. മാ​ധ​വ് ഗാ​ഡ്ഗി​ലും തു​ട​ര്‍​ന്ന് ഡോ. ​ക​സ്തൂ​രി​രം​ഗ​നും നേ​തൃ​ത്വം ന​ല്‍​കി​യ വി​ദ​ഗ്ധ സ​മി​തി​ക​ളു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 2014 മാ​ര്‍​ച്ച് 10നാ​ണ് ഇ​എ​സ്എ ആ​ദ്യ ക​ര​ട് വി​ജ്ഞാ​പ​നം കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ച​ത്. ക​ഴി​ഞ്ഞ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ 2024 ന​വം​ബ​ര്‍ ര​ണ്ടി​ന് സ​മ​ര്‍​പ്പി​ച്ച ഭേ​ദ​ഗ​തി നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​പ്പാ​ടെ അ​വ​ഗ​ണി​ച്ചാ​ണ് ഏ​ഴാ​മ​ത് ക​ര​ട് വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്. ജ​ന​വാ​സ മേ​ഖ​ല​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ല്‍​നി​ന്നു ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഇ​ട​തു സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര മ​ന്ത്രാ​ല​യം മു​മ്പാ​കെ വ​ച്ച​ത്.

ഏ​ഴാ​മ​ത് ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ല്‍ കേ​ര​ള​ത്തി​ലെ 131 വി​ല്ല​ജു​ക​ളി​ലെ 9993.7 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ പ്ര​ദേ​ശ​മാ​ണ് ഇ​എ​സ്എ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ തി​രു​നെ​ല്ലി, തൃ​ശി​ലേ​രി വി​ല്ലേ​ജു​ക​ള്‍ പൂ​ര്‍​ണ​മാ​യും ഇ​എ​സ്എ പ​രി​ധി​യി​ലാ​ണ്. പേ​രി​യ, തൊ​ണ്ട​ര്‍​നാ​ട്, കി​ട​ങ്ങ​നാ​ട്, നൂ​ല്‍​പ്പു​ഴ, ത​രി​യോ​ട്, അ​ച്ചു​രാ​നം, കു​ന്ന​ത്തി​ട​വ​ക, പൊ​ഴു​ത​ന, കോ​ട്ട​പ്പ​ടി, ചു​ണ്ടേ​ല്‍, വെ​ള്ള​രി​മ​ല വി​ല്ലേ​ജു​ക​ളി​ലാ​യി 39 ബ്ലോ​ക്കു​ക​ളി​ലെ വി​വി​ധ സ​ര്‍​വേ ന​മ്പ​റു​ക​ളാ​ണ് ഇ​എ​സ്എ പ​രി​ധി​യി​ല്‍ വ​രു​ന്ന​ത്. ജി​ല്ല​യു​ടെ മൊ​ത്തം വി​സ്തൃ​തി 2,130 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​ണ്. ഇ​തി​ല്‍ ഏ​ക​ദേ​ശം 952 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​ണ് ഇ​എ​സ്എ പ​രി​ധി​യി​ല്‍ വ​രി​ക.

മാ​ധ​വ് ഗാ​ഡ്ഗി​ല്‍, ക​സ്തൂ​രി​രം​ഗ​ന്‍ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടു​ക​ളി​ല്‍ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യു​ടെ 10 കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ ബ​ഫ​ര്‍ സോ​ണ്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​എ​സ്എ അ​ന്തി​മ വി​ജ്ഞാ​പ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളു​ടെ 10 കി​ലോ​മീ​റ്റ​ര്‍ പ​രി​ധി​യി​ലു​ള്ള സ്ഥ​ല​ങ്ങ​ള്‍ ബ​ഫ​ര്‍ സോ​ണ്‍ ആ​കു​ക​കൂ​ടി ചെ​യ്താ​ല്‍
ജി​ല്ല പൂ​ര്‍​ണ​മാ​യും സം​ര​ക്ഷി​ത മേ​ഖ​ല​യ്ക്കു സ​മാ​ന​മാ​കും. ഇ​ത് ജി​ല്ല​യി​ല്‍ ജ​ന​ജീ​വി​തം താ​റു​മാ​റാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് ക​ര്‍​ഷ​ക സം​ഘം നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews excluded

Recent News

Corehub Up