ഐഎൻസിടിയുസിയിലേക്കു വന്നവരെ മന്ത്രി കെ. മുരളീധരൻ സ്വീകരിച്ചപ്പോൾ.
തിരുവനന്തപുരം: കേരള മുനിസിപ്പൽ/കോർപറേഷൻ കണ്ടിജന്റ് എംപ്ലോയീസ് കോൺഗ്രസിലേയ്ക്ക് തിരുവനന്തപുരം കോർപറേഷനിലെ സിഐടിയു യൂണിയനിൽ നിന്നും മാറിവന്ന വരെ മന്ത്രി കെ. മുരളീധരൻ സ്വീകരിച്ചു.
മൻസൂർ. രാജേന്ദ്രൻ, സുധീഷ്, ഗീതു. പ്രദോഷ്. സുജീന്ദ്രൻ, ഷാമില, അബ്ദുൽ കലാം, ഒ.എസ്. ശാന്തി, രാഹുൽ, കെ.ജി. രാജേഷ് എന്നിവരെയാമ് മന്ത്രി കെ. മുരളീധരൻ ഷാൾ അണിയിച്ചു സ്വീകരിച്ചത്.
ശാസ്തമംഗലം എൻഎസ്െസ് കരയോഗമന്ദിരം ഹാളിൽ നടന്ന ചടങ്ങിൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഇൻ ചാർജ് കോതോത്ത് ഭാസുരൻ, ജനറൽ സെക്രട്ടറി ശ്രീ. പി.എൻ. രമേശൻ, ജില്ലാ പ്രസിഡന്റ് മേരി പുഷ്പം, ജില്ലാ സെക്രട്ടറി ജഫ്റി എം. തോമസ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വേണു, സെക്രട്ടറി പി. ജോയ്സ്, ജില്ലയിലെ മറ്റ് യൂണിറ്റുകളിൽ നിന്നുള്ള ഭാരവാഹികൾ, അംഗങ്ങൾ മുതലായവർ പങ്കെടുത്തു.
Tags : INTUC NattuVishasham DistrictNews