കാട്ടുപന്നി
കരൂപ്പടന്ന: തൃശൂർ - കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ കരൂപ്പടന്നയിൽ കാറിടിച്ച് കാട്ടുപന്നി ചത്തു. റോഡിനുകുറുകെ അപ്രതീക്ഷിതമായി ഓടിവന്ന കാട്ടുപന്നിയെ റോഡിലൂടെ പോയിരുന്ന കാർ ഇടിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്. ഗുരുതരപരിക്കേറ്റ കാട്ടുപന്നി സംഭവസ്ഥലത്തുവെച്ചു തന്നെ ചത്തു. ഇരിങ്ങാലക്കുട പോലീസ് എത്തി കാർ ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി.