x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃഷി നാ​ശിപ്പിച്ച് കാ​ട്ടാ​ന

വെബ് ഡെസ്ക്
Published: August 14, 2026 02:25 AM IST | Updated: August 14, 2026 02:25 AM IST

കാ​ട്ടാ​ന നാ​ശം വി​ത​ച്ച പ്ര​ദേ​ശം മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് ടി.​കെ. ഹ​ഫ്‌​സ​ത്ത്‍ സ​ന്ദ​ര്‍​ശി​ക്കു​ന്നു.

എ​ട​ക്ക​ര: മൂ​ത്തേ​ടം കാ​ര​പ്പു​റം ചീ​നി​ക്കു​ന്നി​ല്‍ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ ഇ​റ​ങ്ങി​യ കാ​ട്ടാ​ന വ്യാ​പ​ക നാ​ശം വി​ത​ച്ചു. അ​ഞ്ചേ​രി​യി​ല്‍ മാ​ത, കീ​ടം​കു​ന്നേ​ല്‍ രു​ഗ്മി​ണി എ​ന്നി​വ​രു​ടെ വീ​ടു​ക​ള്‍​ക്ക് സ​മീ​പം എ​ത്തി​യാ​ണ് കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ച​ത്. ഇ​വ​രു​ടെ വാ​ഴ​ക​ള്‍, മ​റ്റു പ​ച്ച​ക്ക​റി​ക​ള്‍ എ​ന്നി​വ ന​ശി​പ്പി​ച്ചു. ചീ​നി​ക്കു​ന്ന് വ​നാ​തി​ര്‍​ത്തി​യി​ലെ ക​രി​ങ്ക​ല്‍ മ​തി​ല്‍ ത​ക​ര്‍​ത്താ​ണ് ആ​ന​ക​ള്‍ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത്.

മൂ​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ടി.​കെ. ഹ​ഫ്സ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ജ​സ്മ​ല്‍ പു​തി​യ​റ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ വി.​പി. റ​ഷീ​ദ​ലി, സു​ബൈ​ദ കൊ​ര​മ്പ​യി​ല്‍, എം. ​റ​സി​യ മോ​ള്‍ എ​ന്നി​വ​രാ​ണ് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up