ബത്തേരി വൈസ് മെൻ ക്ലബ് പ്രസിഡന്റ് കെ.ജി. ജോസ്, സെക്രട്ടറി റോയി വർഗീസ്, ട്രഷറർ ജോസ് പി. കുന്നത്ത്
സുൽത്താൻ ബത്തേരി: വൈസ്മെൻ ക്ലബ്ബിന്റെ ഒരു വർഷം നീളുന്ന "റോഡ് സുരക്ഷ-സുഗമ യാത്ര’ പദ്ധതിമുനിസിപ്പൽ ചെയർപേഴ്സണ്‍ റസീന അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തതായി പ്രസിഡന്റ് കെ.ജി. ജോസ്, സെക്രട്ടറി റോയി വർഗീസ്, ട്രഷറർ ജോസ് പി. കുന്നത്ത്, ഡിസ്ട്രിക്ട് ഗവർണർ ജോയിച്ചൻ വർഗീസ്, പ്രോഗ്രാം ഡയറക്ടർ ഐസണ്‍ കെ. ജോസ്, ടി.വി. ജോണി, പ്രഫ. തോമസ് പോൾ, ജോർജ് കരിമഠം, പി.ജെ. ജോസുകുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി സാമൂഹിക സേവന, ആതുരശുശ്രൂഷാ മേഖലകളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തും. എം.ഐ. മത്തായി മെമ്മോറിയൽ എൻഡോവ്മെന്റ് നേടിയ സെന്റ് മേരീസ് കോളജ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ ആര്യ നന്ദ, ഗൗരി തീർഥ, പരീക്ഷയിൽ മികച്ച വിജയം നേടിയ അസംപ്ഷൻ നഴ്സിംഗ് സ്കൂൾ വിദ്യാർഥികളായ ആൻഡ്രിയസ് ഷൈജു, ടീന ജേക്കബ് എന്നിവർക്ക് കാഷ് അവാർഡ് നൽകിയതായും ഭാരവാഹികൾ പറഞ്ഞു.