ഐഎംഎ പ്രസിഡന്റ് ഡോ. നിഷ ഉദ്ഘാടനം ചെയ്യുന്നു.
പെരിന്തല്‍മണ്ണ: മൗലാന ആശുപത്രി എന്‍ഡോക്രൈനോളജി വിഭാഗവും മൗലാന നഴ്സിംഗ് ആന്‍ഡ് ഫാര്‍മസി കോളജും സംയുക്തമായി ഐഎംഎയുമായി സഹകരിച്ച് ലോക പ്രമേഹ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കോളജ് വിദ്യാര്‍ഥികള്‍ ഒരുക്കിയ പ്രമേഹ ബോധവത്കരണ ഫോട്ടോ പ്രദര്‍ശനം ജനറ്റിക്കസ് വിഭാഗം വിദഗ്ധയും പെരിന്തല്‍മണ്ണ ഐഎംഎ പ്രസിഡന്റുമായ ഡോ. നിഷ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ.എ. സീതി അധ്യക്ഷത വഹിച്ചു. എന്‍ഡോക്രൈനോളജി വിഭാഗം മേധാവി ഡോ. ജിന്സണ് പോള്‍, ഡോ. സൗമ്യസത്യന്, ഡോ. സുജിത് നായര്‍, ഡയറ്റീഷ്യന് ലിജി എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് മൗലാന അക്കാദമിക് ഹാളില്‍ ടൈപ്പ് വണ്‍ ഡയബറ്റിസ് കുട്ടികള്‍ക്കുള്ള ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി. ഡോ. ജിന്സണ് പോള്‍, ഡോ. അജയ് രാഘവന്, ഡോ. ഫര്‍സാന ബാനു, ഡയറ്റീഷ്യന്മാരായ ലിജി, നദിയ, കീര്‍ത്തി, ഹസ്ന, സുമോദ്, ആശുപത്രി ചീഫ് ഓപ്പറേഷന് ഓഫിസര്‍ രാംദാസ്, നാലകത്ത് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജര്‍ വിനു, സീനിയര്‍ മാര്‍ക്കറ്റിംഗ് ഓഫിസര്‍ പ്രകാശ് വറ്റല്ലൂര്‍, ആന്റണി, മനോജ്, വിനീത, ലിജി എന്നിവര്‍ നേതൃത്വം നല്കി.
Tags : Observance World Diabetes Day NattuVishesham DistrictNews